പാലക്കാട്: വടക്കഞ്ചേരി ആയക്കാട് ദേശീയ പാതയിൽ സ്ഥാപിച്ച എഐ കാമറ വാഹനമിടിച്ചു തകര്‍ന്നു. രാത്രി 11ന് ആണ് സംഭവം. അജ്ഞാത വാഹനമിടിച്ച് കാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞുവീഴുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിലാണ് കണ്ടെത്തിയത്.
വാഹനം ഇടിച്ചതിന്റെ ശക്തിയിൽ തകര്‍ന്ന് വീണ പോസ്റ്റ്, വലിച്ചിഴച്ച് തെങ്ങിൻ തോപ്പിലെത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്. വാഹനം മനഃപൂര്‍വം കാമറയുള്ള പോസ്റ്റില്‍ ഇടിപ്പിച്ചതാണെന്ന് പോലീസ് സംശയിക്കുന്നു. വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായി വടക്കഞ്ചേരി പോലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെ അ റസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
അതിനിടെ, എഐ കാമറയുടെ പ്രവര്‍ത്തനങ്ങളില്‍ നിരവധി പോരായ്‌മകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വെള്ളിയാഴ്ച അവലോകന യോഗം ചേരും. രാവിലെ 11ന് സെക്രട്ടേറിയറ്റില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിലാണ് യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: