പത്തനംതിട്ട : വയ്യാറ്റുപുഴയില്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി മീന്‍കുഴി തോട്ടുഭാഗം ജിതിനെ പൊലീസ് പിടികൂടി.
കഴിഞ്ഞദിവസം തെളിവെടുപ്പിനിടെയാണ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഇയാളെ വീട്ടില്‍നിന്ന് പിടികൂടുകയായിരുന്നു. പോക്സോ കേസില്‍ പ്രതിയായ ജിതിന് മുമ്പ് ലഹരിക്കേസിലും ഉള്‍പ്പെട്ടിരുന്നതായാണ് പൊലീസ് നല്കുന്ന വിവരം.
ജിതിനെ ബുധനാഴ്ച രാവിലെയാണ് ചിറ്റാര്‍ പൊലീസ് പിടികൂടിയത്. വൈകിട്ട് ആറുമണിയോടെ ഒരു കൈയില്‍ വിലങ്ങണിയിച്ച് പ്രതിയുമായി പൊലീസ് വയ്യാറ്റുപ്പുഴയില്‍ തെളിവെടുപ്പിനെത്തി. ഇതിനിടെയാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ച് കടന്നത്.
പൊലീസിനെ വെട്ടിച്ച് കടന്ന ജിതിന് സമീപത്തെ വനത്തിലേക്കാണ് ഓടിക്കയറിയത്. രക്ഷപ്പെടുന്നതിനിടെ ഇയാളുടെ വസ്ത്രങ്ങള്‍ കീറിയിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ വസ്ത്രമെടുക്കാനായി വീട്ടിലെത്തിയപ്പോള്‍ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: