ന്യൂയോര്‍ക്ക: ബാഴ്സയില്‍ കളിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അമേരിക്കന്‍ ക്ലബായ ഇന്റര്‍ മയാമിയിലേക്ക് മാറിയതെന്ന് ഫുട്ബാള്‍ താരം ലയണല്‍ മെസി. പി എസ് ജിയുമായുളള കരാര്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്സയിലേക്ക് പോകാനാണ് ആഗ്രഹിച്ചതെന്നും താരം വെളിപ്പെടുത്തി.
തനിക്ക് വേണ്ടി ബാഴ്സ ചില താരങ്ങളുടെ ശമ്പളം കുറയ്ക്കാന്‍ ശ്രമിച്ചു. മറ്റ് ചിലരെ വില്പന നടത്താനും ശ്രമിച്ചു. മറ്റുളളവരെ ബുദ്ധിമുട്ടിക്കാന്‍ താത്പര്യമില്ലെന്നും മെസി വെളിപ്പെടുത്തി. ശമ്പളം മോഹിച്ചല്ല അമേരിക്കന്‍ ക്ലബില്‍ പോയത്.
അതേസമയം ലയണല്‍ മെസിയുടെ അമേരിക്കയിലെ അരങ്ങേറ്റത്തിന് സമയം എടുക്കുമെന്നാണ് സൂചന. മെസി ഒരു മാസം കുടുംബത്തോടൊപ്പം ചെലവിടും. അടുത്ത മാസം പകുതിയോടെയാകും മെസി ഇന്റര്‍ മയാമി ക്യാമ്പില്‍ എത്തുക.
ജൂലൈ 22നാകും മെസിയുടെ ഇന്റര്‍മയാമിക്ക് വേണ്ടിയുളള അരങ്ങേറ്റ മത്സരം എന്നാണ് റിപ്പോര്‍ട്ട്. ഫ്ലോറിഡയില്‍ അന്ന് നടക്കുന്ന ക്രിസ് അസുലുമായുള്ള മത്സരമാകും മെസിയുടെ ആദ്യ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: