തിരുവനന്തപുരം: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി വ്യാജ രേഖ ചമച്ച സംഭവത്തില്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ പരിഹസിച്ച് അഭിസംബോധന ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്തില് വിശദീകരണവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. ‘എന്നാലും എന്റെ വിദ്യേ’ എന്ന് എഴുതിയിരിക്കുന്ന ഒരു ചിത്രമായിരുന്നു ശ്രീമതി ടീച്ചര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നെന്നു ശ്രീമതി പിന്നീട് വ്യക്തമാക്കി. വ്യാജ രേഖ ആരുണ്ടാക്കിയാലും തെറ്റാണ്. മഹിളാ അസോസിയേഷന് സാഹിത്യമത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച കുട്ടിയാണ് വിദ്യ. ആ കുട്ടി ഇങ്ങനെ ചെയ്തുവെന്ന് കേട്ടപ്പോഴുണ്ടായ പ്രതികരണമാണത്. എന്നാലും എന്റെ വിദ്യേ എന്നത് മനസില്‍ നിന്നുള്ള പ്രതികരണമാണ്’ – പി കെ ശ്രീമതി പറഞ്ഞു. അതേസമയം, വിദ്യയ്ക്കെതിരായ കേസില്‍ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ട്. ഏഴുവര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമച്ചെന്ന് എഫ് ഐ ആറില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: