തിരുവനന്തപുരം:: പൂജ്യം മാര്‍ക്ക് നേടിയിട്ടും പാസ് ഡ് എന്ന് രേഖപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ് നേടിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. ഒപ്പം പിഎച്ച്ഡി വിവാദത്തില്‍ കുടുങ്ങിയ മറ്റൊരു നേതാവ് ചിന്താ ജെറോമിനെയും ജോയ് മാത്യു തന്റെ ഫെയ് സ് ബുക്ക് പേജില്‍ വിമര്‍ശിക്കുന്നു.
‘ഇതൊക്കെ ഒരു തെറ്റാണോ?. കോപ്പിയടി ഒരു സമരമാർഗമായി നമ്മൾ അംഗീകരിച്ചതാണ്. വാഴക്കുല മുതൽ ആരാന്റെ കവിത വരെ നമ്മുടേതാകും പൈങ്കിളിയെ. വിപ്ലവം എന്നാൽ നിലവിലുള്ള സമ്പ്രദായങ്ങളെ തകർത്ത് മുന്നേറുക തന്നെയാണ്. അല്ലെങ്കിൽ തന്നെ ഈ പരീക്ഷ ഒക്കെ ആരാ കണ്ടുപിടിച്ചത് ?. നമ്മുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ബൂർഷാ സമ്പ്രദായമാണ് അത് എന്ന് മറക്കരുത്’- ജോയ് മാത്യു കുറിക്കുന്നു.
മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ ആർഷോയ്‌ക്ക് പൂജ്യം മാർക്ക് ആണെങ്കിലും ‘പാസ്ഡ്’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പരീക്ഷ എഴുതാതെയാണ് ആർഷോ ജയിച്ചത്. ‘പരീക്ഷ എഴുതാതെ പാസാകുന്നതും തെറ്റല്ല. അതൊരുതരം ഒളിപ്പോരാണ്. കഠിനമായി പഠിച്ച് പരീക്ഷയെഴുതി പാസാകുന്ന എല്ലാ വിഡ്ഢികൾക്കും നല്ല നമസ്കാരം. മാറ്റമില്ലാത്തതായി ഒന്നുമാത്രം എല്ലാം സഹിക്കുന്ന മലയാളികൾ എന്ന ഹതഭാഗ്യജന്മങ്ങൾ. ഇൻക്വിലാബ് സിന്ദാബാ….ബാ’- എന്നും ജോയ് മാത്യു എഴുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: