പാരീസ് :ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് പോളിഷ് ടെന്നീസ് താരം ഇഗ സ്വിടെക്ക് അമേരിക്കന്‍ താരം കൊക്കോ ഗൗഫിനെയും ഒ.ജബേര്‍ ബിയാട്രിസ് ഹദ്ദാദ് മായയെയും നേരിടും. പുരുഷ സിംഗിള്‍സില്‍ എ.സ്വെറേവ് ടി. എച്ച്വെരിയെയുമായും എച്ച് .റൂണ് സി റൂഡുമായും മത്സരിക്കും.
ഇഗ സ്വിടെക് നിലവിലെ വനിതാ ചാമ്പ്യനാണ്. വെള്ളിയാഴ്ച നടക്കുന്ന പുരുഷ സെമിയില്‍ നൊവാക് ജോക്കോവിച്ചിനെ കാര്‍ലോസ് അല്‍കാരസ് നേരിടും. 2021-ലെ റണ്ണറപ്പായ സിറ്റ്സിപാസിനെ പരാജയപ്പെടുത്തിയാണ് അല്‍കാരാസ് സെമിഫൈനലില്‍ കടന്നത്. 2007-ല്‍ ജോക്കോവിച്ചിന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സെമിഫൈനലില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 20-കാരനായ അല്‍കാരാസ്.
റഷ്യയുടെ കാരെന് ഖച്ചനോവിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് സെമിഫൈനലിലെത്തിയത്. അതേസമയം, അരീന സബലെങ്കയും കരോലിന മുച്ചോവയും ആദ്യമായാണ് ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ കടക്കുന്നത്. സബലെങ്ക എലീന സ്വിറ്റോലിനയെ മറികടന്നാണ് മുച്ചോവയ്ക്കെതിരെ സെമിഫൈനല്‍ ഉറപ്പിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: