കൊല്‍ക്കത്ത: മുനിസിപ്പാലിറ്റി നിയമന ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ ബുധനാഴ്ച പശ്ചിമബംഗാളിലെ ഒന്നിലധികം സ്ഥലങ്ങളില്‍ പരിശോധന നടത്തി.ക്ലാര്‍ക്ക്, സ്വീപ്പര്‍, പ്യൂണ്‍, ഡ്രൈവര്‍ റിക്രൂട്ട്മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണിത്.
സൗത്ത് ഡം, പാനിഹാട്ടി, കാഞ്ചരപാറ, ചിന്‍സുറ, ഡം ഡം എന്നിവയുള്‍പ്പെടെ 14 മുനിസിപ്പാലിറ്റികളിലാണ് പരിശോധന നടത്തിയത്.സാള്‍ട്ട് ലേക്ക് പ്രദേശത്തെ സംസ്ഥാന നഗരവികസന വകുപ്പിന്റെ ഓഫീസിലും സിബിഐ സംഘം പരിശോധന നടത്തി.
റിക്രൂട്ട്മെന്റ് ക്രമക്കേടില്‍ സിബിഐയും ഇഡിയും നടത്തുന്ന അന്വേഷണത്തിന് തടയിടാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിജയിച്ചില്ല. ഇടക്കാല സ്റ്റേ നല്കാന് വിസമ്മതിച്ച കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതിയും നിരസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: