ഭുവനേശ്വര്‍ : ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ ബഹാനാഗയില്‍ വെള്ളിയാഴ്ചത്തെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 288 ആണെന്ന് ഔദ്യോഗിക സ്ഥിരീകരണം. മൃതദേഹ പരിശോധനയ്ക്കും ഗുരുതരമായി പരിക്കേറ്റ രോഗികളുടെ മരണത്തിനും ശേഷമാണ് മരണമടഞ്ഞവരുടെ കണക്ക് നിശ്ചയിച്ചതെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് കുമാര്‍ ജെന ഭുവനേശ്വറില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലാ കളക്ടര്‍മാരില്‍ നിന്നുള്ള വിവരങ്ങളും ശേഖരിച്ചു. നേരത്തെ, മൃതദേഹങ്ങള്‍ രണ്ടുതവണ എണ്ണിയ സംഭവം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ മരണസംഖ്യ 288 ല്‍ നിന്ന് 275 ആയി കുറച്ചിരുന്നു.
അതേസമയം,ട്രെയിന്‍ അപകടത്തില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐ ഉദ്യോഗസ്ഥരുടെ സംഘം അപകടസ്ഥലത്ത് എത്തി ട്രാക്കുകളും സിഗ്നല്‍ റൂമും പരി
അതിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒഡീഷയിലെ കട്ടക്കില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കോറോമാണ്ടല്‍ എക്സ്പ്രസിലെ യാത്രക്കാരെ സന്ദര്‍ശിച്ചു. അപകടത്തില്‍ മരിച്ച പശ്ചിമ ബംഗാളില്‍ നിന്നുള്ള യാത്രക്കാരുടെ 103 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 30 പേരെ കാണാതായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അപകടത്തിന് കാരണം പുറത്തുവരണമെന്നും മമത ബാനര്‍ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: