തൊടുപുഴ: മൂന്നാര്‍ ജനവാസകേന്ദ്രത്തില്‍ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്‌റ്റേറ്റിലെ പുണ്യവേലിന്റെ കടയ്‌ക്കു നേരേയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 9.45 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ കടയുടെ വാതിൽ പൂർണമായും തകർന്നിട്ടുണ്ട്. പലചരക്കുസാധനങ്ങള്‍ സൂക്ഷിച്ചിരുന്ന കടയുടെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത പടയപ്പ സാധനങ്ങള്‍ എടുക്കാന്‍ തുടങ്ങിയപ്പോഴേക്കും ഉടമസ്ഥന്‍ പടക്കം പൊട്ടിച്ച് ആനയെ തുരത്താന്‍ ശ്രമം നടത്തി.
പിന്നീട് വനം വകുപ്പിന്റെ ആര്‍ആര്‍ടി ടീം സ്ഥലത്തെത്തിയാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനുമുന്‍പ് 19തവണ പുണ്യവേലിന്റെ കട കാട്ടാനകള്‍ ആക്രമിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് പടയപ്പ കട ആക്രമിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
മൂന്നാര്‍ പഞ്ചായത്തിന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന് സമീപം തമ്പടിച്ചിരുന്ന പടയപ്പയെ ഇരുപത് ദിവസം മുന്‍പ് കാട്ടിലേക്ക് തുരത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് ജനവാസ കേന്ദ്രത്തിലേക്ക് പടയപ്പ എത്തുന്നത്. നിലവില്‍ ആന കാട്ടിലാണുള്ളതെന്നാണ് വനം വകുപ്പ് നല്‍കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: