കൊച്ചി : മുന്‍ എസ്എഫ്ഐ നേതാവ് വ്യാജ രേഖയുണ്ടാക്കി ഗസ്റ്റ് ലക്ചററാകാന്‍ ശ്രമിച്ചെന്ന കേസില്‍ പോലീസ് മഹാരാജാസ് പ്രിന്‍സിപ്പാളിന്റെ മൊഴിയെടുത്തു. ചട്ടങ്ങള്‍ പാലിച്ചാണ് നിയമനം നടത്തുന്നത്. കോളേജിന്റെ ഭാഗത്തു നിന്നും വിദ്യയ്ക്ക് ഒരു സഹായങ്ങളും നല്‍കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ വി.എസ്. ജോയ് പറഞ്ഞു.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഉദ്യോഗസ്ഥരാണ് കോളേജിലെത്തി പ്രിന്‍സിപ്പലിന്റെ മൊഴിയെടുത്തത്. അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍നിന്ന് മഹാരാജാസ് കോളേജിലേക്ക് അയച്ചുകൊടുത്ത മുഴുവന്‍ രേഖകളും പോലീസിന് പ്രിന്‍സിപ്പല്‍ കൈമാറി.
വ്യാജരേഖ പുറത്തുവന്നതിന് പിന്നാലെ പ്രിന്‍സിപ്പല്‍ വി.എസ് ജോയ് സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസ് അഗളി പോലീസിന് കൈമാറും. സംഭവ സ്ഥലം അഗളിയായതിനാല്‍ രേഖ പരിശോധിച്ച് തുടര്‍ നടപടി എടുക്കാനാവുക അഗളി പോലീസിനാണെന്ന് കൊച്ചി പോലീസ് പറഞ്ഞു. കാസര്‍കോടും,പാലക്കാടും വ്യാജ രേഖ ഉപയോഗിച്ച് ഗസ്റ്റ് ലക്ചറായി നിയമനത്തിന് ശ്രമിച്ചെന്ന ആരോപണത്തിലും പരാതി നല്‍കണോ എന്ന കാര്യത്തിലും മഹാരാജാസ് കോളേജ് അധികൃതര്‍ ഇന്ന് തീരുമാനമെടുക്കും.
മഹാരാജാസ് കോളേജില്‍ 2018 മുതല്‍ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഉള്‍പ്പെടുത്തി ഉണ്ടാക്കിയ ഈ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് പാലക്കാട് അട്ടപ്പാടി ഗവ കോളജില്‍ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകര്‍ മഹാരാജാസ് കോളേജില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
നേരത്തേയും വിദ്യ വ്യാജ രേഖ ഉപയോഗിച്ച് ജോലി നേടിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ കരിന്തളം ഗവണ്മെന്റ് കോളേജില്‍ വിദ്യ ജോലി നേടിയത് മഹാരാജാസ് കോളേജില്‍ അധ്യാപികയായിരുന്നുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയാണ് വിദ്യ ഇവിടെ ജോലി ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.
അതേസമയം ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വിദ്യക്കെതിരെ ചുമത്തിയത്. വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. വ്യാജരേഖ നിര്‍മിച്ച് മറ്റൊരാളെ വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെ ഉപയോഗിച്ചു എന്നതാണ് വിദ്യക്കെതിരെ ചുമത്തിയ കുറ്റം. വ്യാജരേഖ ചമച്ചത് അഗലി സ്റ്റേഷന് പരിധിയില്‍ ആയതിനാലാണ് കേസ് കൈമാറുന്നത്. ആരാണ് വ്യാജരേഖ നിര്‍മിച്ചത് എന്നതടക്കം അന്വേഷണപരിധിയില്‍ വരും. വ്യാജരേഖ ചമയ്ക്കല്‍ ഗുരുതരമായ കുറ്റമാണെന്നതിനാല്‍ ഇവരെ കസറ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതിലേക്കടക്കം പോലീസ് കടന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: