Wednesday, May 14, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ന് മുതല്‍; നേടാനൊരുങ്ങി ഇന്ത്യ – ഓസ്‌ട്രേലിയ

പത്ത് വര്‍ഷത്തെ ഐസിസി കിരീടദാഹം തീര്‍ക്കല്‍ ലക്ഷ്യമിട്ട് രോഹിത് ശര്‍മ്മയ്‌ക്ക് കീഴില്‍ ഇന്ത്യ ഇന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങും. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30 മുതലാണ് മത്സരം. ഇംഗ്ലണ്ടിലെ ഓവല്‍ സ്‌റ്റേഡിയത്തില്‍ എതിരാളികള്‍ ഓസ്‌ട്രേലിയ.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jun 7, 2023, 05:00 am IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

കെന്നിങ്ടണ്‍ ഓവല്‍: പത്ത് വര്‍ഷത്തെ ഐസിസി കിരീടദാഹം തീര്‍ക്കല്‍ ലക്ഷ്യമിട്ട് രോഹിത് ശര്‍മ്മയ്‌ക്ക് കീഴില്‍ ഇന്ത്യ ഇന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങും. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30 മുതലാണ് മത്സരം. ഇംഗ്ലണ്ടിലെ ഓവല്‍ സ്‌റ്റേഡിയത്തില്‍ എതിരാളികള്‍ ഓസ്‌ട്രേലിയ.

കിരീടം നേടിയെടുക്കേണ്ടതുണ്ട്, നേരിടാനുള്ളത് കരുത്തന്‍ ഓസ്‌ട്രേലിയയെ ആണെന്ന് രോഹിത് ശര്‍മ്മ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു കഴിഞ്ഞു. കിരീടനേട്ടത്തിനപ്പുറം രണ്ട് വര്‍ഷം മുമ്പ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടതിന്റെ നീറ്റല്‍ മായ്ച്ചുകളയേണ്ടതുമുണ്ട്. അതിനായി ഒരുങ്ങിക്കെട്ടിയാണ് ഇന്ത്യ കുരത്തന്‍ കംഗാരുക്കള്‍ക്കെതിരെ ഇന്നിറങ്ങുന്നത്.

ക്രിക്കറ്റില്‍ പലനേട്ടങ്ങളും കൈയ്യെത്തിപിടിച്ചിട്ടുള്ള രാജാക്കന്‍മാരാണ് ഓസ്‌ട്രേലിയ. അവരെ സംബന്ധിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്ന കടമ്പ അവശേഷിക്കുകയാണ്. ആഷസ് പരമ്പര പടിവാതില്‍ക്കലെത്തിനില്‍ക്കുമ്പോഴും ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തിന് വീര്യമൊട്ടും കുറയ്‌ക്കാന്‍ പാറ്റ് കമ്മിന്‍സും കൂട്ടരും തയ്യാറല്ല.

പരിക്കിന്റെ അലട്ടലുകള്‍ ഇന്ത്യയ്‌ക്കുണ്ട്. അതിനെ മറികടക്കാനുള്ള താരബലവും ചെറുതല്ല. എങ്കിലും ജസ്പ്രീത് സിങ് ബുംറ, ഋഷഭ് പന്ത് എന്നിവരുടെ പന്‍മാറ്റങ്ങള്‍ വലിയ വിലയായിരിക്കും നല്‍കേണ്ടിവരിക. ഋഷഭ് പന്തും കെ.എല്‍. രാഹുലും ഇല്ലാത്ത സാഹചര്യത്തില്‍ വിക്കറ്റ് കീപ്പറായി ഒരാളെ കരുതിവയ്‌ക്കാന്‍ ഇന്ത്യ ശ്രമിച്ചിട്ടില്ല. മൂന്ന് മാസം മുമ്പ് ഇന്നത്തെ എതിരാളികളെ കീഴ്‌പ്പെടുത്തി പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസം ഇന്ത്യയ്‌ക്കുണ്ട്. എന്നാല്‍ അത് ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് അനുകൂലമായി ഒരുക്കിയ ഇന്ത്യന്‍ വിക്കറ്റിലാണെന്നത് എടുത്തുപറയണം.

എതിരാളികള്‍ക്കും പരിക്കിന്റെ പ്രശ്‌നങ്ങളുണ്ടെങ്കിലും പ്രതിഭയാര്‍ന്ന കളിക്കാര്‍ കൂടുതലായുണ്ട്. കഴിഞ്ഞ ദിവസം ജോഷ് ഹെയ്‌സല്‍വുഡിന് പരിക്കേറ്റു. പകരക്കാരനായി മൈക്കല്‍ നെസെര്‍ എത്തി. അന്തിമ ഇലവനില്‍ കളിക്കുക കുറഞ്ഞ കാലം കൊണ്ട് മികച്ച റെക്കോഡ് സൃഷ്ടിക്കാന്‍ സാധിച്ച. സ്‌കോട്ട് ബോളണ്ടിനായിരിക്കും. അപകടകാരിയാണ് ബോളണ്ട്. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കാഴ്ചപ്പാടില്‍ ഓസീസ് ഓപ്പണല്‍ ഡേവിഡ് വാര്‍ണറെ കഴിവതും നേരത്തെ പുറത്താക്കി അപകടം ഒഴിവാക്കണമെന്നാണ്. വാര്‍ണറെ കൂടാതെ മാര്‍കസ് ലബൂഷെയന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരും വലിയ തലവേദനയാകും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് സൃഷ്ടിക്കുക.

ഇന്നുമുതല്‍ ഇനിയുള്ള ദിവസങ്ങളില്‍ കപിലിനും ധോണിക്കും ശേഷം രോഹിത് ഇന്ത്യയിലേക്ക് ലോക ചാമ്പ്യന്‍ഷിപ്പ് നേട്ടം എത്തിക്കുമോയെന്ന് കാത്തിരിക്കാം കാണാം. മത്സരത്തിന്റെ തത്സമയ സംപ്രേഷണം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി ഹോട്ട്‌സ്റ്റാറിലും കാണാനാകും.

ഓവലിലെ 105-ാം ടെസ്റ്റ്

കെന്നിങ്ടണ്‍ ഓവല്‍ നഗരത്തിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ട് സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കുന്നത് 105-ാം ടെസ്റ്റ്. ഇവിടെ ഇതുവരെ നടന്ന 104 ടെസ്റ്റുകളില്‍ 88 തവണയും ടോസ് നേടിയ ടീം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഇവിടെ ആദ്യം ബാറ്റ് ചെയ്ത ടീം 38 തവണ ജയിച്ചു. ആദ്യം ഫീല്‍ഡ് ചെയ്തവര്‍ 29 മത്സരങ്ങളിലും.

കഴിഞ്ഞ പത്ത് വര്‍ഷമായി അത്യാവശ്യം റണ്‍സ് നേടാനാകുന്ന ഉപരിതലമാണ് ഈ പിച്ചിലേത്. ഓവറില്‍ 3.39 റണ്‍സ് വെച്ച് നേടാന്‍ സാധിക്കുന്നുവെന്നതാണ് കണക്ക്. ഓരോ 54 പന്തുകള്‍ കഴിയുമ്പോഴും വിക്കറ്റ് വീഴാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു. ആദ്യ രണ്ട് ദിവസങ്ങളില്‍ പേസ് ബോളിങ്ങിനെ നന്നായി തുണയ്‌ക്കും. പിന്നീട് സ്പിന്നിന് അനുകൂലമാകും.

ഓവലില്‍ ഇന്ത്യ

14 ടെസ്റ്റുകള്‍ കളിച്ചു. രണ്ടെണ്ണത്തില്‍ ജയിച്ചു. മൂന്നെണ്ണം തോറ്റു. ഏഴ് മത്സരങ്ങള്‍ സമനിലയിലായി. അവസാനം കളിച്ച മത്സരം 2021ല്‍. അന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെ 157 റണ്‍സിന് തോല്‍പ്പിച്ചു.

ഓവലില്‍ ഓസീസ്

34 ടെസ്റ്റുകള്‍ കളിച്ചു. ഏഴെണ്ണം ജയിച്ചു. 17 കളികള്‍ തോറ്റു. 14 മത്സരങ്ങള്‍ സമനിലയിലായി. അവസാനം കളിച്ചത് 2019ല്‍. ആതിഥേയരായ ഇംഗ്ലണ്ടിനോട് 137 റണ്‍സിന് പരാജയപ്പെട്ടു.

നിഷ്പക്ഷ വേദിയില്‍ ആദ്യം

ടെസ്റ്റ് മത്സരത്തില്‍ ഇതുവരെ ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വന്നത് 106 മത്സരങ്ങളില്‍. 54 ടെസ്റ്റുകള്‍ ഇന്ത്യയില്‍ നടന്നപ്പോള്‍ ബാക്കിയുള്ള 52 എണ്ണം ഓസ്‌ട്രേലിയന്‍ പിച്ചുകളിലായിരുന്നു. നിഷ്പക്ഷവേദിയിലെ ആദ്യ ഏറ്റുമുട്ടല്‍ ഇന്നാണ്.

കൂടുതല്‍ ജയം ഓസീസിനൊപ്പമാണ്. 44 ടെസ്റ്റ് മത്സരങ്ങളില്‍ അവര്‍ ജയിച്ചപ്പോള്‍ ഇന്ത്യന്‍ ജയം 32 എണ്ണത്തില്‍. 29 മത്സരങ്ങള്‍ സമനിലയിലായി. ഒരെണ്ണം ടൈയില്‍ കലാശിച്ചു. ഹോം മാച്ചില്‍ ഇന്ത്യ 23 ജയം നേടിയപ്പോള്‍ 9 എവെ ജയം സ്വന്തമാക്കി. ഓസീസിന് 30 ഹോം ജയവും 14 ഏവേ ജയങ്ങളും. ഇന്ത്യയില്‍ നടന്ന 16 ടെസ്റ്റുകളും ഓസ്‌ട്രേലിയില്‍ നടന്ന 13 ടെസ്റ്റുകളും സമനിലയിലായി.

അവസാനം നടന്ന പത്ത് ടെസ്റ്റുകളില്‍ അഞ്ച് ജയം ഇന്ത്യയ്‌ക്കൊപ്പമാണ്. ഓസീസ് ജയിച്ചത് രണ്ടെണ്ണത്തില്‍. മൂന്ന് മത്സരങ്ങള്‍ സമനിലയിലായി.

Tags: cricketഓസ്ട്രേലിയലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്india
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക്കിസ്ഥാനെ പഞ്ഞിക്കിട്ടപ്പോള്‍ ലോകം കരുത്തറിഞ്ഞു ; ബ്രഹ്മോസ് മിസൈലിനായി ക്യൂ നിൽക്കുന്നത് 17 രാജ്യങ്ങള്‍

India

അസിം മുനീറിനും ഷഹബാസ് ഷെരീഫിനും വിമാനമിറങ്ങാൻ ഒരു വ്യോമതാവളവും ഇല്ല : പാകിസ്ഥാനെ പരിഹസിച്ച് ശിവസേന എംപി പ്രിയങ്ക ചതുർവേദി

News

എന്നാല്‍ പിന്നെ ഇവിടെ തന്നെയാകാം പിഎസ്എല്‍ 17ന് പുനരാരംഭിക്കും

Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്കന്‍ ടീമായി

India

കശ്മീർ വിഷയത്തിൽ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ ഇന്ത്യ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം : പാകിസ്ഥാന് നൽകിയത് ചുട്ട മറുപടി

പുതിയ വാര്‍ത്തകള്‍

കള്ളത്തരം പ്രചരിപ്പിക്കുന്നു; ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചു ; തുർക്കിയുടെ ടിആർടി വേൾഡിന്റെ അക്കൗണ്ടും പൂട്ടി

ഇന്ത്യ തകർത്ത ഭീകരരുടെ ഒളിത്താവളങ്ങൾ പുനർ നിർമ്മിക്കാൻ പാകിസ്ഥാൻ ; മസൂദ് അസറിന് 14 കോടി രൂപ നഷ്ടപരിഹാരം

തുർക്കിയിലേക്കുള്ള നിങ്ങളുടെ ബുക്കിംഗുകൾ റദ്ദാക്കണം : ഇന്ത്യക്കാർ എന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യമാണിത് : നടി രൂപാലി ഗാംഗുലി

പാക്കിസ്ഥാന്റെ ആണവസംഭരണ കേന്ദ്രമായ കിരാന കുന്നുകളില്‍ ആണവ ചോര്‍ച്ചയെന്ന് റിപ്പോർട്ട് : അഭ്യൂഹം ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ

മികച്ച താരനിരയുമായി ജി മാർത്താണ്ഡൻ ഒരുക്കുന്ന “ഓട്ടം തുള്ളൽ” .. ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഇന്ത്യയുടെ സമ്മർദ്ദം ഫലം കണ്ടു; ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാക്കിസ്ഥാൻ, മോചനം 21 ദിവസങ്ങൾക്ക് ശേഷം

കടവന്ത്രയില്‍ പഴകിയ ഭക്ഷണം; പിടികൂടിയത് വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് വിതരണം ചെയ്യാൻ തയാറാക്കുന്ന ഭക്ഷണം

ദേശവിരുദ്ധ പരാമര്‍ശം നടത്തി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

സിറിയക്കെതിരായ ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

പാക് അനുകൂല വിവാദ സെമിനാര്‍: തീവ്രവാദികള്‍ക്ക് എസ്എഫ്‌ഐ കുട പിടിക്കുന്നു- എബിവിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies