സോള്‍: ദക്ഷിണ കൊറിയയിലെ യെച്ചോണില് നടന്ന ഏഷ്യന്‍ അണ്ടര്‍ 20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ഡെക്കാത്ലണില് ഇന്ത്യയുടെ സുനില്‍ കുമാര്‍ 7003 പോയിന്റോടെ സ്വര്‍ണം നേടി.
വനിതകളുടെ െൈഹജമ്പില് 1.82 മീറ്റര്‍ ചാടി പൂജ വെള്ളി നേടിയപ്പോള്‍ വനിതകളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ ബുഷ്റ ഖാനും വെള്ളി നേടി. വനിതകളുടെ 4ഃ100 മീറ്റര്‍ റിലേയില്‍ ഇന്ത്യ 45.36 സെക്കന്‍ഡില്‍ ഓടിയെത്തി വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു.
നേരത്തെ പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ സിദ്ധാര്‍ത്ഥ് ചൗധരി 19.52 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയപ്പോള്‍ ജാവലിന്‍ ത്രോയില്‍ 72.34 മീറ്റര്‍ എറിഞ്ഞ് ശിവം ലോഹകരെ വെള്ളി നേടിയിരുന്നു. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഷാരൂഖ് ഖാന് 8:51.74 സെക്കന്‍ഡില്‍ ഓടിയെത്തി ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ ഒരു വെള്ളി കൂടി ചേര്‍ത്തു.
മൂന്ന് വീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമടക്കം 12 മെഡലുകളോടെ മൊത്തത്തിലുള്ള റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 10 സ്വര്‍ണവും 17 മെഡലുകളുമായി ജപ്പാന് ഒന്നാം സ്ഥാനത്തും 14 മെഡലുമായി ചൈന രണ്ടാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: