സ്റ്റോക ഹോം: എ സി മിലാന്റെ സ്വീഡിഷ് സ്ട്രൈക്കര്‍ സ്ലാറ്റന് ഇബ്രാഹിമോവിച്ച് കളിക്കളത്തില്‍ നിന്ന് വിരമിക്കുന്നു.ഇബ്രാഹിമോവിച്ചിന്റെ മിലാനുമായുളള കരാര്‍ ഈ മാസം അവസാനിക്കും.
പരിക്കുകള്‍ അലട്ടുന്നതാണ് കളിക്കളം വിടാന്‍ താരത്തെ പ്രേരിപ്പിച്ചത്. സ്വീഡിഷ് താരം 2020 ന്റെ തുടക്കത്തില്‍ രണ്ടാം തവണ മിലാനിലെത്തി. 2011 ല്‍ സ്കുഡെറ്റോ നേടി. കഴിഞ്ഞ സീസണില്‍ എ സി മിലാനെ വീണ്ടും ഇതേ കിരീടം നേടാന്‍ സഹായിച്ചു.
ഞായറാഴ്ച നടന്ന സീസണ് ഫൈനലില്‍ മിലാന് ഹെല്ലസ് വെറോണയ്ക്കെതിരെ 3-1 ന് വിജയിച്ചതിന് ശേഷമാണ് കളം വിടുന്ന കാര്യം താരം പ്രഖ്യാപിച്ചത്. ”ഞാന്‍ ഫുട്ബോളിനോട് വിട പറയുന്നു, നിങ്ങളോടല്ല,” -താരം പറഞ്ഞു.
സ്ലാറ്റന് ഇബ്രാഹിമോവിച്ച് 1999-ല്‍ മാല്‍മോ എഫ്എഫില്ലാണ് കരിയര്‍ ആരംഭിച്ചത്. 2001-ല്‍ അജാക്സ് ആംസ്റ്റര്‍ഡാമിലേക്ക് പോയി. യുവന്റസ്, ഇന്റര്‍ മിലാന്, ബാഴ്സലോണ, പാരീസ് സെന്റ് ജെര്മെയ്ന്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മിലാന് എന്നി ക്ലബുകളില്‍ കളിച്ചു.
121 മത്സരങ്ങളില്‍ നിന്ന് 62 ഗോളുകള്‍ നേടി സ്വീഡന്റെ എക്കാലത്തെയും ടോപ് സ്കോററാണ് ഇബ്രാഹിമോവിച്ച്. 2016 യൂറോയ്ക്ക് ശേഷം ദേശീയ ടീമില്‍ നിന്ന് പുറത്തായെങ്കിലും 2021-ല്‍ ലോകകപ്പ് യോഗ്യതാ നേടുന്നതില്‍ ടീം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: