പരമാരിബോ: സുരിനാമില്‍ എത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രസിഡന്റ് ചന്ദ്രികാ പെര്‍സാദ് സന്തോഖിയുമായി പ്രതിനിധി തല ചര്‍ച്ചകള്‍ നടത്തും. സുരിനാമില്‍ ഇന്ത്യക്കാര്‍ എത്തിയതിന്റെ 150-ാം വാര്‍ഷികം അനുസ്മരിക്കുന്ന പരിപാടികളിലും അവര്‍ സംബന്ധിക്കും
ഇതിന് ശേഷം ദ്രൗപദി മുര്‍മു ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നുള്ള സാംസ്കാരിക ഘോഷയാത്രയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യും. സുരിനാമിലെ ഇന്ത്യന്‍ പ്രവാസികളുമായി പ്രസിഡന്റ് മുര്‍മു സംവദിക്കും.
സുരിനാം പ്രസിഡന്റിന്റെ ക്ഷണപ്രകാരമാണ് അവര്‍ രാജ്യം സന്ദര്‍ശിക്കുന്നത്. ജോഹാന്‍ അഡോള്‍ഫ് പെംഗല് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ദ്രൗപദി മുര്‍മുവിന് കഴിഞ്ഞ ദിവസം ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി.
തെക്കേ അമേരിക്കയുടെ വടക്ക്-കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സുരിനാം തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യമാണ്. ഇന്ത്യ-സുരിനാം ബന്ധങ്ങള്‍ ഊഷ്മളവും സൗഹാര്‍ദ്ദപരവുമാണ്. കൂടാതെ വലിയ തോതില്‍ ഇന്ത്യന്‍ പ്രവാസികളുമുളള രാജ്യമാണ്. ഇന്ത്യന്‍ ആചാരങ്ങളും പാരമ്പര്യങ്ങളും ഇവര്‍ കാത്ത് സൂക്ഷിക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: