കൊച്ചി: അരിക്കൊമ്പനെ മയക്കുവെടി വച്ച് വീണ്ടും പിടിച്ചത് പിടിച്ചതു വേദനാജനകമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്. തന്നെ ഇത് വളരയെധികം വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ദിനത്തില്‍ കളമശേരി സെന്റ് പോള്‍സ് കോളജില്‍ വരാപ്പുഴ അതിരൂപതാ തലത്തില്‍ ആരംഭിക്കുന്ന പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ പറഞ്ഞു വിഷയം വിവാദമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മള് അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിനു പകരം നമ്മള്‍ക്ക് ഇഷ്ടമുള്ളിടത്തു കൊണ്ടാക്കുന്നു. നമ്മള് തീരുമാനിക്കുന്നത് മറ്റെല്ലാവര്‍ക്കും ബാധകമാക്കുന്നു. മനുഷ്യന് മനുഷ്യനെ കേന്ദ്രീകരിച്ചു മാത്രമാണ് ചിന്തിക്കുന്നത്. എല്ലാ നിയമങ്ങളും മനുഷ്യനു വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂഗോളം കറങ്ങുന്നത് മനുഷ്യനുവേണ്ടിയാണെന്നു തീരുമാനിച്ചാണ് നിയമങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ ഫിലോസഫി മാറിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച പുലര്‍ച്ചെ 12.30-നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. 1988-ല്‍ നിലവില്‍വന്ന കടുവാ സങ്കേതമാണ് കളക്കാട് മുണ്ടന്‍തുറൈ. തിരുനല്‍വേലിയില്‍ നിന്നും ഏകദേശം 45 കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പനെ തുറന്നുവിടുക. അതിനിടെ, മയക്കുവെടിയേറ്റ ആന പൂര്‍ണ ആരോഗ്യവാനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.ആരോഗ്യപരിശോധനയ്ക്ക് ശേഷം അരിക്കൊമ്പനെ ആനിമല്‍ ആംബുലന്‍സില്‍ കയറ്റി യാത്ര തുടങ്ങി. ക്ഷീണിതനായ ആനക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയിട്ടുണ്ട്. രണ്ടുഡോസ് മയക്കുവെടിയാണ് അരിക്കൊമ്പന് നല്‍കിയത്. ഡോക്ടര്‍മാരടങ്ങുന്ന സംഘവും ആനക്കൊപ്പമുണ്ട്. അരിക്കൊമ്പന്റെ തുമ്പിക്കൈയിലും പരിക്കേറ്റിട്ടുണ്ട്. തമിഴ്നാട്ടില്‍ ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു മയക്കുവെടി വെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്ക് സമീപത്ത് വെച്ച് പുലര്‍ച്ചെ തമിഴ്നാട് വനം വകുപ്പ് ആണ് ആനയെ മയക്കുവെടി വെച്ചത്. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ വാഹനത്തിലേക്ക് കയറ്റിയത്. വളരെ രഹസ്യമായാണ് തമിഴ്നാടിന്റെ അരിക്കൊമ്പന് മിഷന് പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: