ന്യൂദല്‍ഹി: ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഗുരുഗ്രാമിലെ സെവാഗ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മൂന് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്.
ദുഃഖത്തിന്റെ ഈ വേളയില്‍, ദാരുണമായ അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസം തടസപ്പെടാതെ നോക്കുക എന്നതാണ് തനിക്ക് ചെയ്യാന്‍ കഴിയുന്ന പ്രധാന കാര്യം.അത്തരം കുട്ടികള്‍ക്ക് സെവാഗ് ഇന്റര്‍നാഷണല്‍ സ്കൂളിലെ ബോര്‍ഡിംഗ് സൗകര്യത്തില്‍ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നു- ട്വിറ്ററില്‍ സെവാഗ് കുറിച്ചു.
രാജ്യത്ത് സമീപ കാലത്ത് ഉണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ സ്കൂള്‍ വിദ്യാഭ്യാസം നല്‍കുമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ പറഞ്ഞതിന് പിന്നാലെയാണ് സെവാഗിന്റെ പ്രഖ്യാപനം.
‘ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ ഞങ്ങള്‍ക്ക് അഗാധ വേദനയുണ്ട്. ഈ അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട നിരപരാധികളുടെ സ്കൂള്‍ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചു. പിന്തുണയ്ക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്- ഗൗതം അദാനി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: