മാലി: മാലദ്വീപുമായി ചേര്‍ന്ന് നടത്താനുദേശിക്കുന്നത് മികച്ച വികസന പ്രവര്‍ത്തനങ്ങള്‍. ആദ്യ മാലദ്വീപ് സന്ദര്‍ശനത്തില്‍ സ്ന്തോഷം പ്രകടിപ്പിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. നിങ്ങളുടെ രാജ്യത്തു ലഭിച്ച ഊഷ്മളമായ സ്വീകരണം എന്നെ ശരിക്കും സ്പര്‍ശിച്ചു. നമ്മുടെ ശക്തമായ വികസന പങ്കാളിത്തത്തിന് പുറമെ രാഷ്ട്രീയ, ഭരണ, സംരംഭകത്വ രംഗങ്ങളിലും ജനങ്ങള്‍ക്കിടയിലുമുള്ള ബന്ധം തുടങ്ങി എല്ലാ തലങ്ങളിലും ആഴത്തിലുള്ളതും അടുത്തതുമായ സഹകരണം വികസിപ്പിക്കാന്‍ ഇന്ത്യയ്ക്കും മാലദ്വീപിനും കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ ബന്ധം വലിയ പുരോഗതി കൈവരിച്ചു. മാലദ്വീപിലെ ഇന്ത്യയുടെ വികസന സഹകരണ പദ്ധതി സമീപ വര്‍ഷങ്ങളില്‍ ഗണ്യമായി വികസിച്ചു.
മാലിദ്വീപിന്റെ ഏറ്റവും വലിയ വിനോദസഞ്ചാര സ്രോതസ്സായും വിദേശ യാത്ര ചെയ്യുന്ന മാലദ്വീപുകാരുടെ പ്രധാന ലക്ഷ്യസ്ഥാനമായും ഇന്ത്യ മാറിയിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍, മാലിദ്വീപിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ മാറി. മഹാവ്യാധിയുടെ വെല്ലുവിളികളെ നേരിടാന്‍ നാം വളരെ അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചകള്‍ക്കു ശേഷം അദേഹം പറഞ്ഞു.
നമ്മുടെ സമഗ്ര വികസന പങ്കാളിത്തത്തില്‍ ഗ്രാന്റുകള്‍, ഇളവുകളോടുകൂടിയ വായ്പ, ബജറ്റ് പിന്തുണ, ശേഷി വര്‍ദ്ധിപ്പിക്കല്‍, പരിശീലന സഹായം എന്നിവ ഉള്‍പ്പെടുന്നു. നിരവധി പദ്ധതികള്‍ ആരംഭിക്കുന്നതും നടപ്പാക്കപ്പെടുന്നതും ആളുകള്‍ക്കും സമൂഹത്തിനും പ്രയോജനപ്പെടുന്നതും കാണുതില്‍ നമുക്കുസന്തോഷമുണ്ട്. 2022 മാര്‍ച്ചിലും 2023 ജനുവരിയിലും, വിദേശകാര്യമന്ത്രി ഡോ. ജയശങ്കറിന്റെ സന്ദര്‍ശന വേളയില്‍ ഈ പദ്ധതികളില്‍ പലതും ഉദ്ഘാടനം ചെയ്യപ്പെടുന്നു.
34 ദ്വീപുകളിലെ ജലശുചീകരണ പദ്ധതികള്‍ ഇപ്പോള്‍ പൂര്‍ത്തിയാകുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഹുല്‍ഹുമലെയില്‍ 4000 വീടുകളുടെ നിര്‍മ്മാണവും നന്നായി പുരോഗമിക്കുന്നു, വരും മാസങ്ങളില്‍ നിരവധി ടവറുകള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. മാലിദ്വീപിന്റെ തെക്കന്‍ മേഖലാ കേന്ദ്രമായ അദ്ദുവിന് ആവശ്യമായ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് അദ്ദു വികസന പദ്ധതി.
റോഡുകളുടെ നിര്‍മാണവും പുനരുദ്ധാരണവും പ്രസ്തുത മേഖലയില്‍ അത്യാവശ്യമാണ്. ഈ ലക്ഷ്യത്തിനായി ഇന്ത്യ മാലിദ്വീപ് ഗവമെന്റിനെ സഹായിക്കുന്നു. ഇന്നലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടുന്ന ചടങ്ങില്‍ പ്രസിഡന്റ് സോലിഹിന്റെ സാന്നിധ്യത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചുവെന്നും അദേഹം പറഞ്ഞു.
മാലിദ്വീപിലെ ഇന്ത്യയുടെ പ്രധാന പദ്ധതിയാണ് 500 മില്യണ്‍ ഡോളറിന്റെ ഗ്രേറ്റര്‍ മെയില്‍ കണക്റ്റിവിറ്റി. ഇത് മാലിദ്വീപ് സമ്പദ്വ്യവസ്ഥയ്ക്ക് വളരെയധികം ഉത്തേജനമേകും. അത് വേഗത്തില്‍ നടപ്പിലാക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. കണക്ടിവിറ്റിയുടെ കാര്യത്തിലാണെങ്കില്‍, ഹനിമാധൂ അന്താരാഷ്ട്ര വിമാനത്താവള പുനര്‍വികസന പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് 2023 ജനുവരിയില്‍ നടന്നു.
ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. പ്രസിഡന്റ് സോലിഹിന്റെ സാന്നിധ്യത്തില്‍ ഗാന് രാജ്യാന്തര വിമാനത്താവള പുനര്‍വികസന പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും വി. മുരളീധരന് പറഞ്ഞു.
കായികരംഗത്തെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള 40 മില്യണ്‍ യുഎസ് ഡോളറിന്റെ സവിശേഷ പദ്ധതികള്‍ നന്നായി പുരോഗമിക്കുന്നു എന്നതും സന്തോഷകരമാണ്. ഞങ്ങളുടെ വന്‍കിട പദ്ധതികള്‍ പ്രാദേശിക സമൂഹത്തിന് പ്രയോജനം നല്കുന്ന തരത്തില്‍ അദ്വിതീയമാണ്.
അത്തരം 45 പദ്ധതികളില്‍ നാം ഇതിനകം പങ്കാളികളാണ് ഇതില്‍ 27 പദ്ധതികള്‍ ഇതിനകം പൂര്‍ത്തിയായി. ഇക്കോ ടൂറിസം മേഖലയുടെ വികസനത്തിനായുള്ള ഈ രണ്ട് പദ്ധതികള്‍ ഇന്നലെ, ബഹുമാനപ്പെട്ട വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദിനൊപ്പം ഉദ്ഘാടനം ചെയ്തു. മറ്റൊന്ന് ഇന്ന് തുടക്കം കുറിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: