അഹമ്മദാബാദ്: ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം നല്‍ക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മള് ഒരോരുത്തരുടെയും കടമയാണെന്നും അദേഹം ട്വീറ്റ് ചെയ്തു.
ഒഡീഷ ട്രെയിന്‍ അപകട വാര്‍ത്തയില്‍ താന്‍ അതീവ ദുഃഖിതനാണ്. ഈ അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ഞങ്ങള്‍ തീരുമാനിച്ചു ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്ക് കരുത്തും കുട്ടികള്‍ക്ക് നല്ല നാളെയും നല്‍കേണ്ടത് നമ്മുടെ എല്ലാവരുടെയും കൂട്ടുത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ 275 പേര് മരിക്കുകയും 1,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബംഗളൂരുഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, കോറോമാണ്ടല്‍ എക്സ്പ്രസ്, ഗുഡ്സ് ട്രെയിന്‍ എന്നിവ ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ മൂന്ന് വ്യത്യസ്ത ട്രാക്കുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
മാരകമായ അപകടത്തില്‍ ഈ രണ്ട് പാസഞ്ചര്‍ ട്രെയിനുകളുടെയും 17 ഓളം കോച്ചുകള്‍ പാളം തെറ്റുകയും അപകടം സംഭവിക്കുകയും ആയിരുന്നു. റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപ്പിക്കുന്നതിനായി യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: