കൊച്ചി : മാതാ അമൃതാനന്ദമയി രാജ്യത്തിനുമാത്രമല്ല ലോകത്തെയും സ്വാധീനിക്കുന്ന രീതിയില്‍ സംഭാവന നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമൃത ആശുപത്രി രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വരുമ്പോഴെല്ലാം തനിക്ക് വളരെ സമാധാനവും സന്തോഷവും അനുഭവപ്പെടാറുണ്ടെന്ന് അമിത് ഷാ പറഞ്ഞു. പലതവണ അമ്മയെ കണ്ടിട്ടു ണ്ട്. ഓരോ തവണയും അമ്മയില്‍ നിന്ന് പുതിയ ബോധവും ഊര്‍ജവും നേടി.. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് അമ്മ തന്റെ സ്നേഹവും വാത്സല്യവും ഊര്‍ജവും നല്കി. കണ്ടുമുട്ടുന്ന എല്ലാവരുടെയും ജീവിതത്തില്‍ ബോധം, ഊര്‍ജ്ജം, ശാശ്വത സമാധാനം എന്നിവയുടെ വികാരം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അമ്മ സന്നിവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ മതം, പാരമ്പര്യം, സംസ്കാരം, സേവനം തുടങ്ങിയ മേഖലകളില്‍ അമ്മയുടെ സംഭാവനകള്‍ നമ്മുടെ സനാതനസംസ്കാരത്തിന് ലോകമെമ്പാടും അംഗീകാരങ്ങള്‍ നേടിത്തന്നു അമ്മ ഇന്ത്യക്ക് പുതിയ മാനവും ആമുഖവും നല്കി.
അമ്മയുടെ ജീവിതത്തില്‍ ആരംഭിച്ച എല്ലാ പ്രവര്‍ത്തനങ്ങളും എല്ലായ്പ്പോഴും വിജയകരമാണെന്നും അമൃത ആശുപത്രി അതിന് ഉദാഹരണമാണെന്നും അമിത് ഷാ പറഞ്ഞു. 125 കിടക്കകളുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 1,350ലധികം കിടക്കകളുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി ഉയര്‍ന്നു. മികവും പുതുമയും സഹാനുഭൂതിയും ഉള്ള രോഗിയുടെ പരിചരണത്തിനായി ഈ സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച സേവന കേന്ദ്രങ്ങളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു. അമൃത മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ഇന്നൊവേഷന് ആന്‍ഡ് ട്രാന്സ്ലേഷന് ഹബ് ആഗോളതലത്തില്‍ ഗവേഷണ മേഖലയില്‍ വളരെ അഭിമാനകരമായ ഒരു സ്ഥാപനമായി ഉയര്‍ന്നുവന്നിട്ടുണ്ട്. അമൃതപുരിയില്‍ 1.85 ലക്ഷം ചതുരശ്ര അടിയിലും ചിക്കാഗോയില്‍ 20,000 ചതുരശ്ര അടിയിലും ഫരീദാബാദില്‍ 3 ലക്ഷം ചതുരശ്ര അടിയിലും കൊച്ചിയില്‍ 10 ലക്ഷം ചതുരശ്ര അടിയിലുമാണ് സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ പോകുന്നത്. അദ്ദേഹം പറഞ്ഞു.
നിര്‍ധനരായ 20 ലക്ഷം രോഗികള്‍ക്ക് സൗജന്യ സേവനം നല്കി അമൃത ആശുപത്രി അവരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ പുത്തന്‍ കിരണങ്ങള്‍ നല്കിലക്ഷക്കണക്കിന് ആളുകളുടെ സൗജന്യ ചികിത്സയ്ക്കായി 800 കോടി ചെലവഴിച്ചു, ഇത് കാണിക്കുന്നത് ‘സേവാപരമോധര്മ്മ’ എന്ന ഭാരതീയ തത്വശാസ്ത്രം അമ്മയുടെ ഈ സ്ഥാപനം പൂര്‍ണ്ണമായും നടപ്പിലാക്കി എന്നാണ്. അമ്മയുടെ സേവന മനോഭാവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈ സ്ഥാപനം മെഡിക്കല്‍ രംഗത്ത് നിരവധി പുതിയ തുടക്കങ്ങള്‍ ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.
അതൃപ്തിയാണ് ഏറ്റവും വലിയ ദാരിദ്ര്യമെന്നും സംതൃപ്തിയാണ് യഥാര്‍ത്ഥ അഭിവൃദ്ധിയെന്നും അമ്മ പറഞ്ഞതായി അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അമൃതപുരിയില്‍ നിന്നാണ് താന്‍ ജനങ്ങളെ സേവിക്കാന്‍ പഠിച്ചതെന്ന് മുന്‍ രാഷ്ട്രപതി ഡോ.കലാം പറഞ്ഞിരുന്നു. അമ്മ നല്കിയ ഈ മൂല്യങ്ങള്‍ പ്രചോദിപ്പിക്കുക മാത്രമല്ല, 4 കോടിയുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷയും ആവേശവും സ്നേഹവും നിറയ്ക്കുകയും ചെയ്തു. ഇത്രയും വലിയ നേട്ടങ്ങളുമായി 50 വര്‍ഷം തുടര്‍ച്ചയായി സേവനമനുഷ്ഠിക്കുമ്പോഴും അമ്മയില്‍ വലിയ വിനയമാണ് കാണുന്നത്. അമിത് ഷാ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: