ന്യൂയോര്‍ക്ക് : ലോക കേരള സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ ആളില്ല. വലിയ തുകകളുടെ സ്പോണ്‍സര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് മുഖ്യമന്ത്രിക്ക് ഒപ്പം ഇരുന്ന് വിരുന്നു കഴിക്കാം എന്ന സംഘാടകര്‍ വാദ്ഗാനം ചെയ്തത് വിവാദമായിരുന്നു. ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെയാണ് തിരിച്ചിരുന്നത്.
ഗോള്ഡിന് ഒരു ലക്ഷം ഡോളര്‍ ( 82 ലക്ഷം രൂപ), സില്‍വര്‍ -50000 ഡോളര്‍(41 ലക്ഷം രൂപ), ബ്രോണ്‍സ്- 25000(20.5 ലക്ഷ) എന്നിങ്ങനെയാണ് നിരക്ക്. ഇതില്‍ ഗോള്‍ഡ് പാസ് വാങ്ങുന്നവര്‍ക്ക് പരിപാടിയില്‍ മുന്‍ നിരയിലെ സീറ്റ് നല്‍കും ഒപ്പം മുഖ്യമന്ത്രി അടക്കം കേരളത്തില്‍ നിന്നുള്ള വിഐപികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനും സാധിക്കും. ന്യൂയോര്‍ക്കിലെ ആഢംബര ഹോട്ടലായ മാരിയറ്റ് മാര്‍ക്വിസിന്റെ ഫോട്ടലിലാണ് പരിപാടി.
ഡിന്നര്‍ അടക്കം ഓഫര്‍ വെച്ചുള്ള സ്പോണ്‍സര്‍ഷിപ്പ് ആരും എടുത്തില്ല. ആകെ ലഭിച്ചത് 30,000 ഡോളറാണ്(25 ലക്ഷം രുപ). നാലു പേരാണ് സ്പോണ്‍സര്‍മാരായി ഉള്ളത്.
പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോണ്‍സര്‍മാര്‍ മാത്രം.
ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം നടത്താനാണ് ഫൊക്കാന പ്രസിഡന്റ് ഡോ ബാബൂ സ്റ്റീഫന്‍ 2 കോടി രൂപ സ്പോണ്സര് ചെയ്തിരിക്കുന്നത്. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാനെയാണ് അത് ഏല്പിച്ചിരിക്കുന്നത്. വിവിധ തലത്തിലുള്ള ലൈസന്‍സുകള്‍, സ്ഥലത്തിന്റെ വാടക , മൈക്ക് സംവിധാനം, വിഡിയോ വാള് പ്രദര്‍ശനം എന്നിവയ്ക്കെല്ലാം കൂടിയാണ് ഈ തുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: