ഡാഫര്‍ : സുഡാനില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ യുഎന്‍ സുരക്ഷാ സമിതി ഐക്യരാഷ്ട്രസഭയുടെ സുഡാനിലെ രാഷ്ട്രീയ ദൗത്യം ആറ് മാസത്തേക്ക് നീട്ടി. സുഡാനിലെ യുഎന്‍ ഏകോപിത പരിവര്‍ത്തന സഹായ ദൗത്യം (UNITAMS) 2023 ഡിസംബര്‍ 3 വരെ നീട്ടാനാണ് തീരുമാനിച്ചത്.
സാധാരണ ജനങ്ങള്‍ക്കും ഐക്യ രാഷ്ട്രസഭാ ഉദ്യോഗസ്ഥര്‍ക്കും മാനുഷിക സഹായം നല്കുന്നവര്ക്കും എതിരായ ആക്രമണങ്ങളെയും സഹായമായി നല്കിയ സാധനങ്ങള്‍ കൊള്ളയടിക്കുന്നതിനെയും 15 അംഗ സുരക്ഷാ സമിതി അപലപിച്ചു.ഒമര്‍ അല്‍-ബഷീര്‍ സര്‍ക്കാരിന്റെ പതനത്തിനു ശേഷമുള്ള സുഡാനിലെ ജനാധിപത്യ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനാണ് UNITAMS 2020 ജൂണില്‍ രൂപീകരിച്ചത്.
എന്നാല്‍ സൈനികരും അര്‍ദ്ധസൈനികരും തമ്മില്‍ പോരടിക്കുന്നതിന് യുന്‍ എന്‍ ദൗത്യത്തിന്റെ പ്രത്യേക പ്രതിനിധി ഡോ. വോള്‍ക്കര്‍ പെര്‍ത്തസ് ആക്കം കൂട്ടിയതായി സുഡാന് സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ ആരോപിച്ചു. രാഷ്ട്രീയ പ്രക്രിയ സുഗമമാക്കുന്നതില്‍ യുഎന്‍ പ്രതിനിധി വഞ്ചന നടത്തിയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് അയച്ച കത്തില്‍ കുറ്റപ്പെടുത്തി. പെര്ത്തസിനെ നീക്കണമെന്ന് സൈനിക മേധാവി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: