കോഴിക്കോട്: മലാപറമ്പില്‍ ഡോക്ടര്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഡോക്ടര്‍ രാം മനോഹറിനെയും ഭാര്യയെയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും രോഗികളായിരുന്നു. ഫീനോ ബാര്‍ബിറ്റോണ്‍ എന്ന ഗുളിക അധികം കഴിച്ചതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു.
തങ്ങള്‍ നിത്യരോഗികളാണെന്നും അതിനാല്‍ മകള്‍ക്കും മരുമകനും ഭാരമാകാനില്ലെന്നുമാണ് ഡോക്ടര്‍ ദമ്പതിമാരുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. കോഴിക്കോട് സ്വദേശികളായ ഡോക്ടര്‍ ദമ്പതിമാര്‍ വര്‍ഷങ്ങളായി തൃശ്ശൂരിലാണ് ജോലിചെയ്തിരുന്നത്. ആറുമാസം മുമ്പാണ് ഇരുവരും തിരികെ കോഴിക്കോട്ടെത്തി മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ താമസം തുടങ്ങിയത്. ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: