ഹൈദ്രാബാദ്: മൂന്നാമത് ജി 20 ആരോഗ്യ കര്‍മ്മസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ മന്‍സുഖ് മാണ്ഡവ്യ ഹൈദരാബാദിലെത്തി.
യോഗത്തിന് മുന്നോടിയായി സംഘടിപ്പിച്ചിട്ടുളള വാക്സിന്‍ ഗവേഷണ വികസന പരിപാടിയില്‍ മന്ത്രി ഇന്ന് പങ്കെടുക്കും.
നാളെ മുതല്‍ മൂന്ന് ദിവസമാണ് ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയുടെ ഭാഗമായുളള മൂന്നാമത്തെ ആരോഗ്യ കര്‍മ്മസമിതി യോഗം. അടിയന്തര തയ്യാറെടുപ്പുകള്‍, ഔഷധ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തല്‍, ഡിജിറ്റല്‍ ആരോഗ്യ നവീകരണം എന്നിവയിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിക്കുക.
ആഗോള ആരോഗ്യ സംവിധാനങ്ങളുടെ പ്രവര്‍ത്തനം യോഗത്തില്‍ ചര്‍ച്ചയാകും. ഡിജിറ്റല്‍ ആരോഗ്യവുമായി ബന്ധപ്പെട്ട്, കോ-വിന്‍, ടെലിമെഡിസിന്‍, കോവിഡ്-19 ഇന്ത്യ പ്ലാറ്റ്ഫോം തുടങ്ങിയ ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങളുടെ ഉപയോഗം എന്നിവ ഇന്ത്യ ഉയര്‍ത്തിക്കാട്ടും. ജി 20 യോഗത്തില്‍ പങ്കെടുക്കാനായി വിദേശ പ്രതിനിധികള്‍ ഇതിനകം നഗരത്തിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: