ഇന്‍ഡോര്‍ : ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചതായി നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്പ്രചണ്ഡ.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ മാനങ്ങള്‍ കൈവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് നല്കിയ അത്താഴ വിരുന്നില്‍ സംസാരിക്കുകയായിരുന്നു പ്രചണ്ഡ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാളും തമ്മിലുള്ള കരാര്‍ ഇരു രാജ്യങ്ങളിലും സ്വാധീനം ചെലുത്തുമെന്ന് പറഞ്ഞു.
ഗതാഗതം, ജലസ്രോതസുകള്‍, ഊര്‍ജം എന്നീ മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തില്‍ ഭാവിയില്‍ കാര്യമായ ഫലം ഉളവാക്കുമെന്ന് ദഹല്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇന്‍ഡോറിലെ ശുചിത്വ പരിപാലന പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി ദഹാല്‍ കണ്ടു. ഇന്‍ഡോറിലെ ബയോ സിഎന്‍ജി പ്ലാന്റ് സന്ദര്‍ശിച്ച അദ്ദേഹം നേപ്പാളില്‍ സമാനമായ പ്ലാന്റ് സ്ഥാപിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: