ബെംഗളൂരു:സോഷ്യൽ മീഡിയിൽ മുസ്ലീം സ്ത്രീകള്‍ പ്രസവഫാക്ടറിയാണെന്ന് അധിക്ഷേപിച്ച് പോസ്റ്റിട്ട വ്യക്തിയെ പൊലീസ്. അറസ്റ്റ് ചെയ്തു. കർണാടകയിലെ റെയ്ചൂരിലുള്ള ആള് ഫേസ് ബുക്കിലൂടെയാണ് മുസ്ലിം സ്ത്രീകൾ പ്രസവ ഫാക്ടറികളെന്ന് അധിക്ഷേപിച്ചത്.
റായ്ചൂർ സ്വദേശിയായ രാജു തമ്പകിനെ ആണ് പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ് ബുക്കിന് ശേഷം അതേ കമന്റ് വാട്സാപ്പിലും ഇയാൾ പ്രചരിപ്പിച്ചിരുന്നു. ഇയാൾക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും ആദ്യം നടപടിയുണ്ടായില്ല.
മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഒരു സംഘം വ്യാഴാഴ്ച രാത്രിയില്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് പൊലീസ് രാജുവിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: