ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിക്കുന്ന സിനിമ റിലീസ് ചെയ്യാന്‍ ഒരുക്കമല്ലെന്ന് നിര്‍മ്മാതാവ് തീരുമാനിച്ചതിനാല‍് തന്റെ ഫ്ളഷ് എന്ന ചിത്രം റിലീസ് ചെയ്യാനാവുന്നില്ലെന്ന് ഐഷ സുല്‍ത്താന. ബീന കാസിമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
എന്നാല്‍ ഫ്ളഷ് എന്ന സിനിമയെക്കുറിച്ചോ അത് എന്തുകൊണ്ട് റിലീസ് ചെയ്യാതിരിക്കുന്നു എന്നോ ഇതുവരെയും ബീന കാസിലം പ്രതികരിച്ചിട്ടില്ല. ഏകദേശം ഒന്നരക്കോടിയോളം ചെലവിലാണ് ഈ സിനിമ നിര്‍മ്മിച്ചത്. ലക്ഷദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി കൂടിയായ കാസിമിന്റെ ഭാര്യയാണ് ബീന കാസിം. ലക്ഷദ്വീപില്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ കാണിച്ച് അവിടുത്തെ ഭരണത്തെ വിമര്‍ശിക്കുകയാണ് ഐഷ സുല്‍ത്താന ചെയ്യുന്നതെന്ന ഒരു പരാതി നിര്‍മ്മാതാവ് പറഞ്ഞതായി ഐഷ സുല്‍ത്താന തന്നെ പറയുന്നു.
സിനിമയുടെ നിര്‍മ്മാണത്തിന്റെ ആദ്യവേളകളില്‍ ഏറെ വാചാലയായിരുന്നു നിര്‍മ്മാതാവ് ബീന കാസിം. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുമ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ബീന കാസിമും എത്തിയിരുന്നു. എന്നാല്‍ പിന്നീടാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.
ഇപ്പോള്‍ യുട്യൂബില്‍ സിനിമ റിലീസ് ചെയ്യും എന്ന നിലപാടിലാണ് ഐഷ സുല്‍ത്താന. എന്നാല്‍ സിനിമയുടെ നിര്‍മ്മാതാവ് അറിയാതെ അങ്ങിനെ ചെയ്താല്‍ അതിനെ നിയമപരമായി നേരിടുമെന്ന് നിര്‍മ്മാതാവ് പറഞ്ഞതായി ഐഷ സുല്‍ത്താന പറയുന്നു.
ലക്ഷദ്വീപ് സമരത്തിന്റെ പേരില്‍ ഐഷ സുല്‍ത്താന ഏറെ ബഹളം വെച്ചിരുന്നു. . ഒരു ടെലിവിഷന്‍ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ ബയോ വെപ്പണ്‍ എന്ന് പരാമർശിച്ചതിന്റെ പേരിലാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പ്രഫുല്‍ പട്ടേലിനെ ‘ബയോവെപ്പൺ’ എന്ന് വിശേഷിപ്പിച്ചതിനെതിരെ ബി ജെ പി ലക്ഷദ്വീപ് അദ്ധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് ഐഷയ്‌ക്കെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: