ഉജ്ജൈന്‍ : നേപ്പാള്‍ മന്ത്രി പുഷ്പ കമാല്‍ ദഹല്‍ ‘പ്രചണ്ഡ’ മധ്യപ്രദേശില്‍ ഉജ്ജയിനിലെ മഹാകാല്‍ ക്ഷേത്രം സന്ദര്‍ശിച്ചു. മധ്യപ്രദേശ് ഗവര്‍ണര്‍ മംഗു ഭായ് പട്ടേല്‍ ഉജ്ജയിനില്‍ പ്രധാനമന്ത്രി ദഹാലിനെയും നേപ്പാളിലെ പ്രതിനിധികളെയും സ്വീകരിച്ചു.
നേപ്പാള്‍ ധനമന്ത്രിയും വാണിജ്യ മന്ത്രിയും ഉള്‍പ്പെടെ നിരവധി മന്ത്രിമാരും സംഘത്തില്‍ ഉള്‍പ്പെടുന്നു. രണ്ട് ദിവസത്തെ മധ്യപ്രദേശ് സന്ദര്‍ശനത്തിനായി ദഹല്‍ ഇന്ന് ഉച്ചയോടെയാണ് ഇന്‍ഡോറിലെത്തിയത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ദഹലിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ഇന്ത്യയും നേപ്പാളും വളരെ പുരാതന രാഷ്‌ട്രങ്ങളാണെന്നും ഒരേ സംസ്‌കാരം പേറുന്നവരാണെന്നും ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി ചൗഹാന്‍ പറഞ്ഞു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വരും ദിവസങ്ങളില്‍ കൂടുതല്‍ ദൃഢമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് നേപ്പാള്‍ പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: