ടി. പ്രവീണ്‍
മഞ്ചേരി: മലപ്പുറം പെരിന്തല്‍മണ്ണ പുത്തൂര്‍ സ്ട്രീറ്റില്‍ മംഗളം ഭവനത്തില്‍ റിദ്വിക ഇന്നലെ വിദ്യാലയത്തില്‍ പ്രവേശിച്ചത് റിക്കോര്‍ഡിന്റെ തിളക്കത്തൊടെയായിരുന്നു. ദേവഭാഷയായ സംസ്കൃതത്തിലെ ശ്രീരുദ്രം നാമകമന്ത്രം 46 സെക്കന്‍ഡില്‍ അവസാന ഖണ്ഡിക കാണാതെ പാടി തീര്‍ത്ത് ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് ഈ അഞ്ചു വയസുകാരി.
റിക്കാര്‍ഡിന് മത്സരിക്കുന്ന സമയത്ത് വള്ളുവനാട് വിദ്യാഭവന് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശിശുവാടികയില്‍ ഉദയ് ക്ലാസില്‍ പഠിക്കുകയായിരുന്നു. സംസ്കൃതം എഴുതാനോ വായിക്കാനോ അറിയാത്ത റിദ്വിക ഈ മന്ത്രങ്ങള്‍ എല്ലാം തന്നെ അച്ഛനായ രമേഷിന്റെ മൊബൈലിലെ യൂട്യൂബില്‍ നോക്കിയാണ് പഠിച്ചത്.
റിദ്വിക ശ്രീ രുദ്രം മന്ത്രം അക്ഷരശുദ്ധിയോടെയാണ് ചൊല്ലി പൂര്‍ത്തിയാക്കിയത്. മുതിര്‍ന്നവര്‍ പോലും ഒരു മിനിറ്റില്‍ കൂടുതല്‍ സമയം എടുത്തപ്പോള്‍ റിദ്വികയുടെ ചൊല്ലല്‍ ആരെയും അമ്പരിപ്പിക്കുന്നതാണ്. ധനലക്ഷ്മി ബാങ്ക് ഓഫീസറും കേരള ബ്രാഹ്മണ സഭ മലപ്പുറം ജില്ലാ പ്രസിഡന്റും അങ്ങാടിപ്പുറം ബ്രാഹ്മണ സമൂഹം സെക്രട്ടറിയുമായ കെ.എസ്. രമേഷിന്റെയും ശ്രീ വള്ളുവനാട് വിദ്യാഭവന് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായ എസ്. വിദ്യാലക്ഷ്മിയുടെയും മകളാണ്. അനുജന് കൗശിക്. ഇതേ സ്കൂളില്‍ ശിശു വാടികയില്‍ അരുണ്‍ വിഭാഗത്തില്‍ പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: