കോഴിക്കോട് : മുക്കത്ത് തെങ്ങുകയറ്റത്തിനിടെ തെങ്ങില്‍ തലകീഴായി കുടുങ്ങി കിടന്ന തൊഴിലാളിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. കൊടിയത്തൂര്‍ ചെറുവാടി കടവിലെ വീരാന്‍കുട്ടിയെന്ന തൊഴിലാളിയാണ് തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ കുടുങ്ങി പോയത്.
തേങ്ങ പറച്ചിടുന്നിടുന്നതിനിടെ ഒരെണ്ണം അദ്ദേഹത്തിന്റെ തലയില്‍ വീഴുകയും, തെങ്ങുകയറ്റ മെഷീനില്‍ നിന്നും കാല് വഴുതി വീരാന്‍കുട്ടി തല കീഴായി കിടക്കുകയായിരുന്നു. ഇത് കണ്ട മറ്റൊരു തെങ്ങുകയറ്റ തൊഴിലാളിയായ വിനോദ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനെ തുടര്‍ന്ന് ഇയാള്‍ തെങ്ങില്‍ സുരക്ഷിതമായി കയറുകൊണ്ട് കെട്ടിവെച്ച ശേഷം മുക്കം ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായികുന്നു.
തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്സ് സംഘം വീരാന്‍ കുട്ടിയെ ലാഡറിന്റെ സഹായത്തോടുകൂടി താഴെയിറക്കുകയായിരുന്നു. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. 40 അടിയോളം ഉയരത്തിലായിരുന്നു തെങ്ങ്. അസിസ്റ്റന്റ് ഓഫീസര്‍ ഭരതന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ഷൈബിന്, ജലീല്‍ എന്നിവരാണ് തെങ്ങില്‍ കയറി വീരാന്‍കുട്ടിയെ താഴെയിറക്കിയത്. സീനിയര്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ ഷുക്കൂര്‍ ഫയര്‍ ആന്‍ഡ് ഓഫീസര്‍മാരായ നജുമുദ്ദീന്‍, രജീഷ്, സനീഷ് പി., ചെറിയാന്, ഷിംജു, വിജയ കുമാര്‍, ജമാല്‍ എന്നിവരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: