Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിന്ദു സാമ്രാജ്യ ദിനം: ചരിത്രത്തിലെ ഏറ്റവും സമര്‍ത്ഥമായ ക്ഷേമരാജ്യ സംസ്ഥാപനം

ഇന്ന് . ഹിന്ദു ഹൃദയ സാമ്രാട്ട് ഛത്രപതി ശിവാജിയുടെ സിംഹാസനാരോഹണത്തിന്റെ 349-ാം വാർഷികം. 1674-ലെ ജ്യേഷ്ഠ മാസത്തിലെ വെളുത്തപക്ഷത്തിലെ ത്രയോദശിയിലാണ് ഹിന്ദു സ്വാഭിമാനത്തിന്റെ സിംഹഗർജ്ജനം മുഴങ്ങിയത്..

എം. സതീശന്‍ by എം. സതീശന്‍
Jun 2, 2023, 12:10 pm IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഇന്നേക്ക് 350 കൊല്ലം മുമ്പാണ് വീരശിവാജി ഛത്രപതിയായി സ്ഥാനാരോഹണം ചെയ്തത്…

ജീജാബായിയുടെ മകന്‍ എന്നല്ലാതെ മറ്റെന്തായിരുന്നു അവന്‍… സുല്‍ത്താന്റെ സൈനികനായും പടത്തലവനായും അച്ഛന്‍ ഷഹാജി പോര്‍നിലങ്ങളില്‍ അടരാടിയിരുന്ന കാലത്തിന്റെ തിരക്കില്‍ ശിവനേരിയിലെ ശിവന്‍ വീരഭവാനിയെ ഉപാസിച്ചത് രാഷ്‌ട്രമാതാവിന്റെ നിതാന്ത സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു… ചക്രവര്‍ത്തിമാരുടെ വംശാവലികള്‍ നല്കിയ പെരുമ അവനുണ്ടായിരുന്നില്ല… ഒരു പടനായകന്റെ മകന്‍… ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും കീര്‍ത്തനങ്ങളും വീരകഥകളും പറയാനറിയുമായിരുന്ന ഒരു സാധാരണ അമ്മയുടെ മകന്‍… ആ മടിത്തട്ടില്‍ നിന്നാണ് വീരഭാരതത്തിന്റെ യശസ്സാര്‍ന്ന പാരമ്പര്യത്തെക്കുറിച്ച് അവന്‍ അറിഞ്ഞത്. അതിനായി പോരാടാന്‍ ഉറച്ചത്…

കളിക്കാനൊത്തുചേര്‍ന്ന കൗമാരങ്ങളെ കൂട്ടിച്ചേര്‍ത്താണ് ആദ്യ പടയെ അവന്‍ സൃഷ്ടിച്ചത്. അധിനിവേശത്തിന്റെ ഏറ്റവും വന്യമായ ഭാവത്തോടെ മുഗളാധിപത്യം തേര്‍വാഴ്ച നടത്തുന്ന കാലമായിരുന്നു അത്. അമ്മമാരും സഹോദരിമാരും വെറിപിടിച്ച മുഗളന്മാരെ ഭയന്ന് വീടുപൂട്ടിയകത്തിരുന്ന കാലം… ക്ഷേത്രങ്ങളെല്ലാം തച്ചുതകര്‍ത്ത, ഗ്രന്ഥശാലകള്‍ അഗ്നിക്കിരയാക്കിയ കാലം… സംസ്‌കാരത്തിന്റെ എല്ലാ ഈടുവയ്പുകളെയും അപമാനിച്ചില്ലാതാക്കിയ കാലം… വെള്ളക്കാരന്റെ ചരിത്രം വെളുപ്പിച്ച് പൊലിപ്പിച്ച മുഗളാധിപത്യത്തിന്റെ വസ്തുതകള്‍ അതിക്രൂരമായിരുന്നു. ഭയം വിതച്ച് ഒരു ജനതയെ അടിമകളാക്കി, കൂട്ടക്കൊല ചെയ്ത്, മാനം കെടുത്തി അധികാരവും ആഭാസവും സമാസമം ചേര്‍ത്ത മുഗളഭരണത്തിന്റെ ആ തേര്‍വാഴ്ചയുടെ മധ്യത്തിലേക്കാണ് ശിവജി പിറന്നുവീണത്….

പടക്കളമായിരുന്നു ആ ജീവിതം. മുഗളന്മാര്‍ ആധിപത്യം ചെലുത്തിയ കോട്ടകളൊന്നാകെ വെട്ടിപ്പിടിച്ച പോരാട്ടത്തിന്റെ ചരിത്രം. സമാനതകളില്ലാത്ത യുദ്ധതന്ത്രത്തിന്റെ വിജയഗാഥ, സമസ്തവും കീഴടക്കിയെന്ന് അഹങ്കരിച്ച മുഗളപ്പടയെ മുച്ചൂടും ഇല്ലാതാക്കി ഹിന്ദുസാമ്രാജ്യത്തിന്റെ വെന്നിക്കൊടി പാറിച്ച ചങ്കൂറ്റം… ശൂന്യതയില്‍ നിന്നാണ് ശിവാജി വിജയങ്ങളിലേക്ക് നടന്നു കയറിയത്… പിന്നോട്ടിറങ്ങേണ്ടപ്പോള്‍ പിന്നോട്ടിറങ്ങിയും അക്രമിച്ചു കയറേണ്ടപ്പോള്‍ അങ്ങനെയും അദ്ദേഹം ഹിന്ദുസാമ്രാജ്യത്തിലേക്കുള്ള പടവുകള്‍ വെട്ടി… ജീവനേക്കാള്‍ പ്രിയമാണ് പിറന്ന നാടെന്ന് പ്രതിജ്ഞയെടുത്ത, മരണഭയമില്ലാത്ത ധീരന്മാരെ പ്രചോദിപ്പിച്ചു… വീരഭവാനിക്കുമുന്നില്‍ സ്വന്തം ചോര കൊണ്ട് തിലകമണിഞ്ഞു…

മൂന്നര ശതകം മുമ്പ് ജ്യേഷ്ഠ മാസ വെളുത്തപക്ഷ ത്രയോദശിയിലാണ് റായ്ഗഢ് കോട്ടയില്‍ ഹിന്ദുസ്വാഭിമാനത്തിന്റെ ആ സിംഹഗര്‍ജ്ജനം മുഴങ്ങിയത്. ശിവാജി ഛത്രപതി ശിവാജി മഹാരാജാവായി… സപ്തനദികളില്‍ നിന്നുള്ള പുണ്യജലം ശിവാജിക്ക് മേല്‍ അഭിഷേകം ചെയ്തു. ഗംഗയും യമുനയും ഗോദാവരിയും സരസ്വതിയും നര്‍മ്മദയും സിന്ധുവും കാവേരിയും ആ ഭാരതപുത്രനെ തങ്ങളുടെ ജലകണങ്ങളാല്‍ ആശ്ലേഷിച്ചു.

നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ നിന്നും രാജ്യം പുതിയൊരു ലോകത്തേക്ക് ചുവടുവച്ചു….

റായ്ഗഢിലെ ആ സിംഹാസനാരോഹണം ഹിന്ദുരാഷ്‌ട്രത്തിന്റെ തെളിമയുള്ള ചിത്രങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതാണ്.. ഛത്രപതി ശിവജിയുടേത് ഒരു മതസാമ്രാജ്യമായിരുന്നില്ല. വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും സമൃദ്ധിയുടെയും സമാനതകളില്ലാത്ത കലാ, വൈജ്ഞാനികപ്പെരുമയുടെയും അന്തസ്സുറ്റ കാലമായിരുന്നു അത്… ശിവാജിയുടെ വിജയയാത്ര ആദര്‍ശരാഷ്‌ട്രത്തിലേക്കുള്ള മുന്നേറ്റമായിരുന്നു… കര്‍ഷകന്റെ, തൊഴിലാളിയുടെ, സൈനികന്റെ… ഓരോ സാധാരണക്കാരന്റെയും ജീവിതത്തെ ചേര്‍ത്തുപിടിച്ച ചരിത്രത്തിലെ ഏറ്റവും സമര്‍ത്ഥമായ ക്ഷേമരാജ്യസംസ്ഥാപനമായിരുന്നു അത്.. യഥാര്‍ത്ഥ ധര്‍മ്മ രാജ്യം..

Tags: ശിവജി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദിവാസി കര്‍ഷക കുടുംബത്തിലെ വിമുക്തഭടന്‍ ശിവാജി ശ്യാംറാവു ഡോളിനെ പ്രശംസിച്ച് മോദി

World

മൗറീഷ്യസില്‍ ഛത്രപതി ശിവജിയുടെ പ്രതിമ ; ശിവാജിയുടെ ചിന്തകള്‍ ആഗോളതലത്തില്‍ പ്രതിധ്വനിക്കുന്നുവെന്ന് മോദി

Social Trend

ജയ് ഭവാനി, ജയ് ശിവാജി; ഹൈന്ദവീയ സ്വരാജ്യ സ്ഥാപകന്‍ ഛത്രപതി ശിവാജിയുടെ ജന്മദിനം ആഘോഷിച്ച് ഡിവൈഎഫ്‌ഐ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Samskriti

ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ നിന്നും ബുള്ളറ്റുകള്‍ വന്നാല്‍ തിരിച്ച് ഷെല്ലുകള്‍ അയക്കണം ; സൈന്യത്തിന് കർശന നിർദ്ദേശം നൽകി പ്രധാനമന്ത്രി

ആര്‍എസ്എസ് കോതമംഗലം ഖണ്ഡ് കാര്യാലയം അഖില ഭാരതീയ കുടുംബപ്രബോധന്‍ സംയോജക് പ്രൊഫ. രവീന്ദ്ര ജോഷി ഉദ്ഘാടനം ചെയ്യുന്നു. ഖണ്ഡ് സംഘചാലക് ഇ.എന്‍. നാരായണന്‍, മൂവാറ്റുപുഴ സംഘ ജില്ല സംഘചാലക് ഇ.വി. നാരായണന്‍, വി. വിശ്വരാജ് എന്നിവര്‍ സമീപം

കുടുംബ സങ്കല്‍പ്പത്തിലാണ് ഭാരത സംസ്‌കൃതിയുടെ നിലനില്‍പ്പ്: പ്രൊഫ.രവീന്ദ്ര ജോഷി

കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങും

വ്യോമിക സിങ്ങിന്റേയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ എക്‌സ് അക്കൗണ്ടുകള്‍

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ പതാക,  വേള്‍ഡ് ബലൂച് വിമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫ. നൈല ഖാദ്രി ബലോച്

മലയാളിയുടെയും സ്വപ്നമല്ലേ ബലൂചിന്റെ സ്വാതന്ത്ര്യം?

ആണവോര്‍ജ്ജവും വികസിത ഭാരതവും

പാകിസ്ഥാന്‍ അക്രമികളുടെ ആള്‍ക്കൂട്ടം

വിഴിഞ്ഞത്ത് തുരങ്കപാത പുരോഗമിക്കുന്നു: എസ്. അനന്തരാമന്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

നടപ്പാതകളില്ലാത്തത് അപകടങ്ങള്‍ കൂട്ടും: വി.എസ്. സഞ്ജയ്കുമാര്‍

ആ ഓട്ടോഗ്രാഫ് ഇനിയും കിട്ടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies