വാഷിംഗ്ടണ്‍ ഡിസി: മുസ്ലിം ലീഗ് തികച്ചും മതേതര പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവെ കേരളത്തില്‍ മുസ്ലീം ലീഗുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍. ചോദ്യം ചോദിച്ചയാള്‍ മുസ്ലീം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
.ഇന്ത്യയില്‍ അദൃശ്യമായൊരു തരംഗം രൂപം കൊള്ളുന്നുണ്ടെന്നു കോണ്‍ഗ്രസ് 2024ല്‍ അധികാരത്തില്‍ എത്തുമെന്നും രാഹുല്‍ പറഞ്ഞു. പ്രതിപക്ഷത്തിനു നരേന്ദ്ര മോദിയെ തോല്പിക്കാന് കഴിയും. മറ്റു പ്രതിപക്ഷ കക്ഷികളുമായി കോണ്‍ഗ്രസ് ബന്ധപ്പെട്ടു വരികയാണ്. പതിവായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഐക്യം കൂടുതല്‍ ദൃഢമായി വരികയാണ്. കുറെയധികം വിട്ടുവീഴ്ചകള്‍ വേണ്ടിവരും. എന്തായാലും ബി ജെ പി ക്കെതിരെ മഹാ സഖ്യം രൂപം കൊള്ളുമെന്നു എനിക്കുറപ്പാണ്.’ രാഹുല്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: