ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മലയാളി താരം കിരണ്‍ ജോര്‍ജ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ടില്‍ ചൈനയുടെ വെങ് ഹോങ്യെങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് അട്ടിമറിച്ചാണ് കിരണ്‍ ജോര്‍ജ് അവസാന എട്ടിലേക്ക് കുതിച്ചത്. സ്കോര്‍: 21-11, 21-19. കളി 39 മിനിറ്റ് നീണ്ടു. ക്വാര്‍ട്ടറില്‍ കിരണ്‍ ഫ്രഞ്ച് താരം ടൊമ ജൂനിയര്‍ പൊപോവിനെ നേരിടും. ആദ്യ റൗണ്ടില്‍ ലോക ഒന്‍പതാം നമ്പര്‍ താരവും നിലവിലെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിമെഡല്‍ ജേതാവുമായ ചൈനയുടെ ഷി യുക്വിയെ കിരണ്‍ അട്ടിമറിച്ചിരുന്നു.
മറ്റൊരു ഇന്ത്യന്‍ താരമായ ലക്ഷ്യസെന്നും ക്വാര്‍ട്ടറിലേക്ക് കുതിച്ചു. നാലാം സീഡ് ചൈനയുടെ ലി ഷെങ്ഫിങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തായിരുന്നു ലക്ഷ്യയൂടെ മുന്നേറ്റം. സ്കോര്‍: 21-17, 21-15. മലേഷ്യയുടെ ലിയോങ് ജുന് ഹോയാണ് ക്വാര്‍ട്ടറില്‍ ലക്ഷ്യയുടെ എതിരാളി.
വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ അഷ്മിത ചാലിയയും ഒളിമ്പിക് മെഡല്‍ ജേതാവായ സൈന നെഹ്വാളും പരാജയപ്പെട്ടു. സൈനയെ ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ ഹി ബിശ് ജിയാവോ കീഴടക്കി. സ്കോര്‍ 21-11, 21-14.
അഷ്മിതയെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ കരോളിന മാരിനാണ് കീഴടക്കിയത്. സ്കോര്‍: 21-17, 21-13. ഇതോടെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.
പുരുഷ ഡബിള്‍സില്‍ രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം റൗണ്ടില്‍ പുറത്തായി. ടൂര്‍ണമെന്റിലെ ഒന്നാം സീഡായ ഇന്ത്യന്‍ സഖ്യം മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്തോനേഷ്യന്‍ സഖ്യത്തോടാണ് കീഴടങ്ങിയത്. സ്കോര്‍: 26-24, 11-21, 17-21.
പ്രതികരിക്കാൻ ഇവിടെ എഴുതുക: