സാന്‍ ഫ്രാന്‍സിസ്കോ: അമേരിക്കയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ ദേശീയഗാനത്തോട് അനാദരവ്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ പാതിയില്‍ നിര്‍ത്തി. മൈക്ക് പരിശോധിക്കുകയാണെന്ന് പറയുകയും ചെയ്തു.ദേശീയ ഗാനം ആലപിക്കുമ്പോള്‍ തടസ്സപ്പെടുത്തുന്നത് അനാദരവായിട്ടാണ് കണക്കാക്കുക.
ദേശീയഗാനം കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാര്‍ എഴുന്നേറ്റ് നില്ക്കും. ഇവിടെഭൂരിഭാഗം ആളുകളും ഇരിക്കുകയോ നടക്കുകയുമായോ ആയിരുന്നു. രാഹുല്‍ ഗാന്ധി അമേരിക്കയില്‍ പാകിസ്ഥാനികളേയും ബംഗ്ലാദേശികളേയും അഭിസംബോധന ചെയ്യുകയും അവര്‍ ഇന്ത്യക്കാരെന്ന് പറയുകയും ചെയ്യുന്നു എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യക്കാരായിരുന്നെങ്കില്‍ തീര്‍ച്ചയായും എഴുന്നേറ്റു നില്ക്കുമായിരുന്നു എന്ന സാമാന്യ യുക്തിയാണ് ആരോപണത്തിന്് അടിസ്ഥാനം
ലോകം ഇന്ത്യയെ വാഴ്ത്തുമ്പോള്‍ രാഹുല്‍ ഗാന്ധി ഇകഴ്ത്തുയാണെന്ന രൂക്ഷ വിമര്‍ശനവുമായി ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പരിപാടിയുടെ വീഡിയോ ട്വീറ്റ് ചെയ്തു. വലിയ ഹാളിന്റെ ഒരു മൂലയിലാണ് പരിപാടി നടക്കുന്നത് . ഒഴിഞ്ഞുകിടക്കുന്ന കസേരകളാണ് അധികവും. പങ്കെടുത്തവര്‍ തന്നെ അലസരായി ഇരിക്കുകയോ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയോ ചെയ്യുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ സംഘടിപ്പിച്ച പരിപാടിക്കിടെ ഖലിസ്ഥാന്‍ അനുകൂലികള്‍ മുദ്രാവാക്യങ്ങളുമായി രാഹുല്‍ ഗാന്ധിക്കെതിരെ ചിലര്‍ രംഗത്ത് വരിന്നിരുന്നു. 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെടുത്തി സദസ്സില്‍ നിന്ന് രാഹുലിനും ഗാന്ധി കുടുംബത്തിനുമെതിരെ മുദ്രാവാക്യം വിളിച്ചു.മൂന്ന് നഗരങ്ങളിലേക്കുള്ള യുഎസ് പര്യടനത്തിനായാണ് രാഹുല്‍ അമേരിക്കയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: