ബെയ്ജിംഗ് : കോവിഡ് മഹാമാരിയില്‍ നിന്ന് നിന്ന് രാജ്യം കരകയറുന്നതേയുളളൂവെന്നതിനാല് ചൈനയിലെ യുവാക്കള്‍ ഉയര്‍ന്ന തോതിലുളള തൊഴിലില്ലായ്മയെയാണ് അഭിമുഖീകരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. തൊഴില്‍പരമായും വൈകാരികമായും യുജനങ്ങള്‍ പരീക്ഷിക്കപ്പെടുകയാണ്.
എന്നാല്‍ യുവജനങ്ങള്‍ ബുദ്ധിമുട്ട് സഹിക്കാന്‍ പഠിക്കണമെന്നാണ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആവശ്യപ്പെടുന്നത്. കഷ്ടപ്പെട്ട് പഠിച്ച് ബിരുദം നേടിയിട്ട് തൊഴില്‍ കണ്ടെത്തുന്നതിന് പ്രയാസപ്പെടുകയാണ് യുവാക്കള്‍. അഥവാ തൊഴില്‍ ലഭിച്ചാല്‍ ശമ്പളം കുറവും ജോലി കൂടുതല്‍ സമയം ചെയ്യേണ്ടിയും വരുന്നു.
അതേസമയം യുവാക്കള്‍ കഷ്ടപ്പാടുകള്‍ സഹിക്കണമെന്ന് പ്രസിഡന്റ് ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് സ്വതന്ത്ര രാഷ്ട്രീയ നിരൂപകനായ കായ് ഷെങ്കുന്‍ ട്വിറ്റര്‍ പോസ്റ്റില്‍ ചോദിച്ചു. ഷിയുടെ നിര്‍ദ്ദേശത്തെ യുവാക്കളെ അവഹേളിക്കുന്ന പ്രവൃത്തി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
എന്ത് ഉദ്ദേശമാണ് ഇതിനു പിന്നില്‍? ചൈനീസ് യുവാക്കളെ എവിടേക്കാണ് അദ്ദേഹം നയിക്കാന്‍ ആഗ്രഹിക്കുന്നത്? ഈ വര്‍ഷം 11.6 ദശലക്ഷം ബിരുദധാരികളാണ് തൊഴില്‍ സേനയില്‍ എത്തുന്നത്. അഞ്ച് യുവാക്കളില്‍ ഒരാള്‍ തൊഴില്‍രഹിതരാണ്-കായ് ഷെങ്കുന്‍ ചൂണ്ടിക്കാട്ടി.
യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗൗരവമായാണ് എടുക്കുന്നത്. നിഷ്ക്രിയരായ യുവാക്കള്‍ ഭരണത്തിന് ഭീഷണിയാകുമെന്ന വിശ്വസമാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: