തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ വേനലവധി ഏപ്രില്‍ ആറിനായിരിക്കും ആരംഭിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. നിലവില്‍ ഏപ്രില്‍ ഒന്നിനാണ് അവധി ആരംഭിക്കുന്നത്. 210 ദിവസം പഠനത്തിനുവേണ്ടി കിട്ടാനാണ് അവധി ദിവസങ്ങളില്‍ മാറ്റം വരുത്തിയത്. ജൂണ്‍ ഒന്നിനു തന്നെ സ്‌കൂള്‍ തുറക്കും. അതേസമയം, അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനായി ഈയാഴ്ച വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി കൂടുമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകരുടെ കുറവുണ്ടെങ്കില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: