മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി
ആദ്ധ്യാത്മിക നവോത്ഥാനത്തിനും അതുവഴി ഹൈന്ദവ ഏകീകരണത്തിനും നേതൃത്വം നല്കിയ കര്‍മ്മയോഗിയാണ് അഴകത്ത് ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാട്. അഞ്ചു പതിറ്റാïോളമായി കേരളീയ തന്ത്രശാസ്ത്ര രംഗത്തും ആദ്ധ്യാത്മിക-സാമൂഹ്യ-സാംസ്കാരിക മേഖലകളിലും ആചാര്യ പദവി അലങ്കരിച്ചു കൊï് ആദ്ധ്യാത്മിക നവോത്ഥാനത്തിന് നേതൃത്വം നല്കിയ താന്ത്രികാചാര്യനെയാണ് അദ്ദേഹത്തിന്റെ ദേഹവിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. ജിജ്ഞാസുക്കളായ ഏതൊരു വ്യക്തിക്കും ഭേദഭാവമില്ലാതെ ആദ്ധ്യാത്മിക അറിവു പകര്‍ന്നു നല്കിക്കൊï് സാമൂഹ്യ സമരസതയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച വിശാലഹൃദയനായ കര്‍മ്മയോഗിയായിരുന്നു അദ്ദേഹം.
1972 ല്‍ പ്രമുഖ ആദ്ധ്യാത്മികാചാരനായിരുന്ന മാധവ്ജിയുടെ നേതൃത്വത്തില്‍ കേരളീയ ക്ഷേത്ര പദ്ധതിയുടെ പഠന കേന്ദ്രമായ തന്ത്ര വിദ്യാപീഠം സ്ഥാപിതമായപ്പോള്‍ ആദ്യ ബാച്ചില്‍ ചേര്‍ന്ന് ബ്രഹ്മശ്രീ കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാടിന്റെ ശിക്ഷണത്തില്‍ തന്ത്ര ശാസ്ത്ര പഠനം വിജയകരമായി പൂര്‍ത്തിയാക്കി.
കാഞ്ചി കാമകോടി ശങ്കരാചാര്യ സ്വാമികളില്‍ നിന്നാണ് അദ്ദേഹം തന്ത്രരത്നം ബഹുമതി ബിരുദം സ്വീകരിച്ചത്. തുടര്‍ന്ന് താന്‍ സ്വായത്തമാക്കിയ അറിവുകള്‍ കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് ഭേദഭാവമില്ലാതെ പകര്ന്നുനല്കുകയായിരുന്നു. ആദ്ധ്യാത്മികാചാര്യന്മാരും വൈദിക ശ്രേഷ്ഠരും ചേര്‍ന്ന് സംസ്കാര ക്രിയകളാകുന്ന കര്‍മ്മ പദ്ധതികളിലൂടെ പൗരോഹിത്യത്തിന് അര്‍ഹത നേടാമെന്ന് 1987ല്‍ പാലിയം വിളംബരത്തിലൂടെ പ്രഖ്യാപിക്കുന്നതിനും മുമ്പു തന്നെ ഇത് പ്രായോഗിക തലത്തില്‍ നടപ്പിലാക്കിയെന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
കേരളത്തിനകത്തും പുറത്തുമായി 350ല്‍ പരം ക്ഷേത്രങ്ങളില്‍ ആചാര്യ സ്ഥാനമലങ്കരിച്ചു കൊï് ജീവകലശാഭിഷേകത്തിലൂടെ ദേവ ചെതന്യത്തിന്റെ നേത്രോന്മീലനം നടത്തി ലോകാനുഗ്രഹ ഹേ ത്വര്ത്ഥമാക്കിയ ധന്യ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്.
രïു ദശാബ്ദമായി ആലുവ തന്ത്ര വിദ്യാപീഠത്തിന്റെ അദ്ധ്യക്ഷനായും കുലപതിയായും പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹത്തിന്റെ വേര്‍പാടിലൂടെ തന്ത്ര വിദ്യാപീഠം കുടുംബത്തിന് ഒരു ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായത്.
ആചിനോതി ഹിശാസ്ത്രാര്ത്ഥാന്
ആചാരേ സ്ഥാപയ ത്യപി
സ്വയമാചരതേ യസ്തു
സ്വയമാചാര്യ ഇതി സ്മൃത:
എന്ന സര്‍വ്വതന്ത്ര പദാര്‍ത്ഥ ലക്ഷണത്തില്‍ പറഞ്ഞ പ്രകാരം ശാസ്ത്രാര്‍ത്ഥങ്ങളെ അറിയുകയും ആചരിക്കുകയും ചെയ്തു കൊï് ഭാരതീയ ആദ്ധ്യാത്മിക നവോത്ഥാനത്തിനും അതു വഴി ഹൈന്ദവ ഏകീകരണത്തിനും നെടുനായകത്വം വഹിച്ച കര്‍മ്മയോഗിയായ ഈ തപോധനന് പ്രണാമാഞ്ജലികള്‍.
(തന്ത്രവിദ്യാപീഠം വര്‍ക്കിങ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: