ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനു കീഴില്‍ കോളനിവത്കരണത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ചൈന. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാധ്യമമായ പീപ്പിള്‍സ് ഡെയ്ലിയുടെ കീഴിലുള്ള ‘ഗ്ലോബല്‍ ടൈംസി’ല്‍ വന്ന മുഖപ്രസംഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
നരേന്ദ്രമോദി കഴിഞ്ഞ ദിവസം പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത് ചൂണ്ടിക്കാണിച്ചാണ് ഭാരതത്തിന്റെ കൊളോണിയല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളെ മുഖപ്രസംഗം വ്യക്തമാക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരം മയില്‍, താമരപ്പൂവ്, ആല്‍മരം തുടങ്ങിയ ദേശീയ ചിഹ്നങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍ക്കുകയും ഇന്ത്യയുടെ പരമ്പരാഗത ചരിത്രത്തെയും സംസ്കാരത്തെയും വ്യക്തമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇത് കോളനീവത്കരണ വിരുദ്ധ നിലപാടിന്റെ വലിയ പ്രതീകമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
കോളനിവത്കരണത്തെ ഉപേക്ഷിച്ച് സ്വതന്ത്രവും ആത്മവിശ്വാസവുമാര്‍ന്ന ഒരു ഇന്ത്യയുടെ വളര്‍ച്ചയെ പ്രതിനിധാനം ചെയ്യാന്‍ മോദി സര്‍ക്കാര്‍ സ്വയം അര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തെ സുപ്രധാനമായ കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും പേരുമാറ്റല്‍, പുനര്‍നിര്‍മ്മാണം, കൊളോണിയല്‍ ചരിത്രവുമായി ബന്ധപ്പെട്ട ബജറ്റ് രീതികള്‍ മാറ്റുക, ഇംഗ്ലീഷിന്റെ ഔദ്യോഗിക ഉപയോഗം കുറയ്ക്കുക, ഹിന്ദി ഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കുക എന്നിവയുള്‍പ്പെടെ കൊളോണിയലിസത്തിന്റെ ചിഹ്നങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ ഏറ്റെടുത്തിട്ടുള്ളത്.
ഭാരതത്തിന്റെ സ്വത്വം ഉള്‍ക്കൊണ്ട് നിലനില്ക്കുന്നതിലും ദേശീയ ഉയര്‍ത്തി പിടിക്കുന്നതിനും മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്വാശ്രയ ഇന്ത്യ എന്ന ലക്ഷ്യത്തിന് ചൈനയുടെ വ്യക്തമായ സഹകരണമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഏകദേശം 200 വര്‍ഷം ഇന്ത്യ ബ്രിട്ടന്റെ കോളനിനായിരുന്നു. ഇന്ത്യയിലെ കൊളോണിയല്‍ സ്വാധീനത്തിന്റെ അടയാളങ്ങള്‍ വിപുലവും അഗാധവുമാണ്. അതുകൊണ്ടുതന്നെ കോളനിവത്കരണത്തിന് ആന്ത്യംകുറിക്കുക എന്ന ദൗത്യം എത്രത്തോളം വലുതാണെന്ന് ഊഹിക്കാവുന്നതാണ്.
1968ല്‍ ഇന്ത്യാ ഗേറ്റിന് മുന്നിലെ ജോര്‍ജ്ജ് അഞ്ചാമന് രാജാവിന്റെ പ്രതിമ ഇന്ത്യന്‍ സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. 2022 സെപ്തംബര്‍ എട്ടിന്, ഇന്ത്യാ ഗേറ്റിന് മുന്നിലുള്ള ‘രാജ്പഥ്’ ‘കര്തവ്യ പാത’ എന്നും മോദി സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തു. കോളനിയല്‍ ചിഹ്നങ്ങള്‍ ഒഴുവാക്കുന്ന പ്രക്രിയ അരനൂറ്റാണ്ട് പിന്നിട്ടെങ്കിലും അത് സാവധാനം പുരോഗമിക്കുകയാണ്. പൂര്‍ണതയിലേക്ക് എത്താന്‍ ഒരു നീണ്ട പാത മുന്നിലുണ്ടെന്നും എഡിറ്റോറിയല്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗം ഇനിയാണ്. കൊളോണിയലിസത്തിന്റെ അവശിഷ്ടങ്ങള്‍ സംസ്കാരത്തില്‍ നിന്നും ആളുകളുടെ ഹൃദയത്തില്‍ നിന്നും നീക്കം ചെയ്യുക എന്നതാണ് അത്. ഇത് പേരുകള്‍ മാറ്റുന്നതിനേക്കാളും ബുദ്ധിമുട്ടുള്ളതാണ്. എത്രയും എളുപ്പം അത് നടപ്പിലാക്കാന്‍ ഭാരതത്തിന് സാധിക്കട്ടെയെന്നും ആശംസിക്കുന്നു.
എന്നാല്‍ ഇതിനായി മുന്നേറുമ്പോള്‍ അന്തര്‍ദേശീയ പ്രശ്നങ്ങളും നവീനകോളനീവത്കരണത്തെയും സൂക്ഷിക്കണം. പഴയ കോളനീയല്‍ അവശിഷ്ടങ്ങള്‍ പുറത്തുകളയുമ്പോള്‍ വിഭജിച്ച് ഭരിക്കുക എന്ന തന്ത്രത്തെ മറക്കരുത്. അന്ന് അത് രാജ്യത്തിനുള്ളിലാണ് നടപ്പാകിയതെ ങ്ങില്‍ ഇന്ന് അമേരിക്ക പോലുള്ള രാജ്യങ്ങള്‍ നവീനകോളനീവത്കരണം വിഭജനത്തിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ളിലാണ്. ഡ്രാഗണ്‍-ആന പോര് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മുഖപ്രസംഗത്തില്‍ ചൈന ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇക്കാലത്ത്, ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ വിള്ളല്‍ വീഴ്ത്താന്‍, വിദേശശക്തികള്‍ ഇന്ത്യയെ പിന്തുണച്ചും സഹകരിച്ചും മുന്നോട്ട് പോകുകയാണ്. ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തില്‍ അവര്‍ ഒരു പക്ഷം പിടിക്കുന്നു, ചൈനയ്ക്കെതിരെ നിലകൊള്ളാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുകയും ‘ഇന്ത്യയ്ക്കൊപ്പം നില്ക്കുക’ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു. ചൈനയെപ്പോലെ, ഇന്ത്യയും പാശ്ചാത്യ നാഗരികതയില്‍ നിന്ന് വ്യത്യസ്തമായ ഒരു നാഗരികതയുള്ള രാജ്യമാണ്. ‘ഒരു ഭൂമി, ഒരു കുടുംബം’ എന്ന ആശയത്തില്‍ നിലകൊണ്ടാണ് നാം നീങ്ങേണ്ടത്. ചൈനയുടെയും ഇന്ത്യയുടെയും വളര്‍ച്ചയെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ ഏഷ്യയും ലോകവും പര്യാപ്തമാണ്. ഇന്ത്യയുടെ വികസനത്തിനായുള്ള ചൈനയുടെ ആഗ്രഹങ്ങള്‍ ആത്മാര്‍ത്ഥമാണ്. ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക വികസനം ചൈനയ്ക്ക് ഭീഷണിയായി മാറുമെന്ന് വിശ്വസിക്കുന്നില്ല. ഇരു രാജ്യങ്ങള്‍ക്കും പരസ്പര വിജയം നേടാനാകുമെന്ന് നമ്മുടെ പ്രതീഷയെന്നും ചൈന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: