ന്യൂദല്‍ഹി : യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച കല്‍ക- ഷിംല റൂട്ടിലെ ട്രെയിനുകള്‍ ആധുനികമാകുന്നു. റെയില്‍വേ കോച്ച് ഫാക്ടറി നിര്‍മിച്ച പുതിയ നരോഗേജ് കോച്ചുകളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററില്‍ ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
വിനോദ സഞ്ചാരമേഖലയെ ലക്ഷ്യമിട്ടാണ് ഈ ട്രെയിന്‍ പുറത്തിറക്കുന്നത്. കല്‍ക മുതല്‍ ഷിംല വരെ 96 കിലോമീറ്ററാണ്. ഈ റൂട്ടിലെ പ്രകൃതി സൗന്ദര്യം ഒട്ടും ചോര്‍ന്നു പോകാത്തവിധത്തില്‍ സഞ്ചാരികള്‍ക്ക് അവരുടെ യാത്രകള്‍ ആസ്വദിക്കാനാവുന്ന വിധത്തിലാണ് ട്രെയിന്‍ കോച്ചുകള്‍ നിര്‍മിച്ചിരിക്കുന്നത്.
കോച്ചുകള്‍ അടുത്തുതന്നെ രണ്ടാംഘട്ട പരീക്ഷണ ഓട്ടത്തിനായി കല്‍ക്കയിലേക്ക് അയയ്‌ക്കും. പരീക്ഷണ ഓട്ടം വിലയിരുത്തിയ ശേഷം സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. പഴയ ടോയി ട്രെയിന്‍ മാതൃകയില്‍ തന്നെ എസി എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍, എസി ചെയര്‍ കാര്‍, നോണ്‍ എസി ചെയര്‍ കാര്‍, ലഗേജ് കാര്‍ എന്നിങ്ങനെ നാല് കോച്ചുകളാണ് നിലവില്‍ നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: