തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമായത്. 52 ദിവസത്തേയ്ക്കാണ് നിരോധനം.
ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: