ന്യൂദല്‍ഹി: സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളോട് അല്പം കൂടി കാത്തിരിയ്ക്കാനും ദല്‍ഹി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുന്നവരുന്നത് വരെ ക്ഷമിയ്ക്കാനും കായികമന്ത്രി അനുരാഗ് താക്കൂര്‍. ഞങ്ങള്‍ എല്ലാവരും സ്പോര്‍ട്സിനോടും കായികതാരങ്ങളോടും അങ്ങേയറ്റം ബഹുമാനമുള്ളവരാണെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തങ്ങളുടെ മെഡലുകള്‍ ഗംഗാനദിയില്‍ ഒഴുക്കിക്കളയാന്‍ ഗുസ്തിതാരങ്ങളായ സാക്ഷി മാലിക്, ബജ്രംഗ് പൂനിയ, വിനേഷ് ഫൊഗാട്ട് എന്നിവര്‍ കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ തീരുമാനം പിന്‍വലിച്ചു. ഈ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നതാണ് സമരക്കാരുടെ ആവശ്യം. ഇദ്ദേഹം വനിത ഗുസ്തിതാരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് സമരക്കാര്‍ ആരോപിയ്ക്കുന്നു.
എന്തായാലും ഇക്കാര്യത്തില്‍ ദല്‍ഹി പൊലീസ് നടത്തുന്ന അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ ക്ഷമിയ്ക്കാനാണ് കേന്ദ്രകായികമന്ത്രി അനുരാഗ് താക്കൂറിന്റെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: