തിരുപ്പതി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ചരിത്രത്തില്‍ അഞ്ച് തവണ മത്സരത്തില്‍ വിജയിക്കുന്ന രണ്ടാമത്തെ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ചരിത്രം സൃഷ്ടിച്ചിട്ട് ദിവസങ്ങളുടെ പഴക്ക്. ഐപിഎല്‍ 2023 ഫൈനലില്‍ എംഎസ് ധോണിയുടെ നായകത്വത്തില്‍ സൂപ്പര്‍ കിങ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
കിരീടം നേടി മണിക്കൂറുകള്‍ക്ക് ശേഷം, അഭിമാനകരമായ ഐപിഎല്‍ ട്രോഫി തിരുമല തിരുപ്പതി ദേവസ്ഥാനത്ത് വെങ്കടാചലപതിക്ക് സമര്‍പ്പിച്ചു ടീം. ചരിത്രവിജയത്തോടനുബന്ധിച്ച് സംഘം പ്രത്യേക പൂജയും നടത്തി. മുന്‍പ് ഐപിഎല്‍ കിരീടം നേടിയപ്പോഴെല്ലാം ട്രോഫി തിരുപ്പതിയില്‍ എത്തിച്ചിരുന്നു. ഐപിഎല്‍ ട്രോഫി കാണാന്‍ സിഎസ്കെ ആരാധകര്‍ ക്ഷേത്ര സമുച്ചയത്തില്‍ തടിച്ചുകൂടിയിരുന്നു.
ചെന്നൈ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ പ്രധാന സ്പോണ്‍സറായ ഇന്ത്യ സിമന്റ്സ് ലിമിറ്റഡിന്റെ വൈസ് ചെയര്മാന് എന്‍ ശ്രീനിവാസനും ക്ഷേത്രത്തില്‍ സന്നിഹിതനായിരുന്നു. പ്രത്യേക പൂജാ ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: