ന്യൂയോര്‍ക്ക്; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം കേള്‍ക്കാന്‍ ന്യൂയോര്‍ക്കില്‍ 2.5 ലക്ഷം അമേരിക്കന്‍ സഞ്ചാരികള്‍ എത്തുമെന്ന് സംഘാടകര്‍!!!. ജൂണ്‍ 9, 10, 11 തീയതികളില്‍ നടക്കുന്ന ലോക കേരളസഭ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തുന്ന പിണറായ് സ്‌ക്വയറില്‍ പ്രസംഗിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. 1000 പ്രതിനിധികള്‍ക്കു പുറമെ രണ്ടരലക്ഷം അമേരിക്കക്കാര്‍ ശ്രോതാക്കളായി ഉണ്ടാകുമെന്നാണ് സംഘാടകര്‍ ഇറക്കിയ ബ്രോഷറില്‍ പറയുന്നത്. ‘മഹാ തള്ളല്‍’ കേട്ട് അമ്പരന്നിരിക്കുകയാണ് അമേരിക്കയിലെ പ്രവാസി മലയാളികള്‍.
വ്യാപകമായ ട്രോളുകളാണ് ഇതിനെതിരെ പ്രചരിക്കുന്നത്.
‘അഴിമതിയില്‍ മാത്രമല്ല തളളലിലും ഡോക്ടറേറ്റുള്ളവരില്‍നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കണം’
‘അതിനിവിടെ കുടുംബശ്രീ ഇല്ലല്ലോ സഖാവേ’
‘സ്വപ്‌നം കണ്ടപ്പോള്‍ 33.4 കോടി എന്നു കാണാമായിരുന്നില്ലേ, അത്രയുമല്ലേ അമേരിക്കയിലെ ജനസംഖ്യ’
”ന്യൂയോര്‍ക്കില്‍ എത്രമണിക്കൂര്‍ ഗതാഗത തടസ്സം കാണും’
”പ്രസംഗം ഇംഗഌഷിലോ മലയാളത്തിലോ’
‘ ബിഷപ്പിനേയും പ്രേമചന്ദ്രനേയും വിളിച്ചതുപൊലെയൊന്ന് ട്രംപിനേയും വിളിക്കണേ’
‘ നാല് അമേരിക്കക്കാര്‍ പ്രസംഗം കേള്‍ക്കാന്‍ വന്നത് കാണിച്ചാല്‍ നാട്ടില്‍ തിരികെ പോയി സിപിഎമ്മിന് അടിമ വേല ചെയ്യാം‘
തുടങ്ങി രസകരമായ കമന്റുകളാണ് പ്രചരിക്കുന്നത്.
ലോക കേരള സഭ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് പ്രതിനിധികളാകാന്‍ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സര്‍ക്കാറിന്റെ ഔദ്യോഗിക അറിയിപ്പില്‍ ഇരുനൂറ്റിയമ്പതോളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു പറഞ്ഞിരുന്നത്. മെയ് 14 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി വരെ 43 പേരുമാത്രമാണ് പേര് രജിസ്ട്രര്‍ ചെയ്തത്. അപ്പോളാണ് ആയിരം പേര്‍ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന അമേരിക്കയിലെ സംഘടാകരുടെ അവകാശവാദം. അതിനു പുറമെയാണ് പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ കാല്‍ലക്ഷംഅമേരിക്കക്കാര്‍ എത്തും എന്ന പ്രസ്താവന.
ടൈംസ് സ്‌ക്വയര്‍ 2000 ഡോളര്‍ കൊടുത്താല്‍ ആര്‍ക്കും ഒരു മേശയും നാലു കസേരയും ഇട്ട് പരിപാടി നടത്താന്‍ അനുമതി കിട്ടു. അപ്രകാരം നാലു മണിക്കൂര്‍ നേരത്തേക്ക് മുഖ്യമന്ത്രിയുടെ പരിപാടിക്ക് ബുക്ക് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: