ന്യൂദല്‍ഹി: അതിവേഗം വികസിക്കുന്ന സമ്പദ്വ്യവസ്ഥയും പുരോഗമനപരമായ സര്‍ക്കാര്‍ നടപടികളും കാരണം ലോക വേദിയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് അബുജയിലെ ഇന്ത്യന്‍ പ്രവാസികളുമായി കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സംസാരിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷന് സംഘടിപ്പിച്ച ഒരു പരിപാടിയുടെ ഭാഗമായാണ് അദേഹം സംവദിച്ചത്.
നൈജീരിയയിലെ ഇന്ത്യന്‍ സമൂഹം നല്കിയ മികച്ച സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. അബുജയില്‍ നിന്നും ലാഗോസ് പോലുള്ള മറ്റ് നഗരങ്ങളില്‍ നിന്നുമുള്ള ഇന്ത്യന്‍ സമൂഹം പരിപാടിയില്‍ പങ്കെടുത്തു. ആത്മനിര്‍ഭരതയിലുള്ള സര്‍ക്കാരിന്റെ ശ്രദ്ധയും ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സമീപ വര്‍ഷങ്ങളില്‍ പ്രതിരോധ കയറ്റുമതിയില്‍ കൈവരിച്ച ഗണ്യമായ പുരോഗതിയും രാജ്നാഥ് സിംഗ് ഊന്നിപ്പറഞ്ഞു. എതിരാളികളില്‍ നിന്നുള്ള ഏത് ഭീഷണിയും വെല്ലുവിളിയും ഫലപ്രദമായി നേരിടുന്നതില്‍ സായുധ സേനയുടെ കഴിവിനെയും അദ്ദേഹം പ്രശംസിച്ചു.
തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആതിഥേയത്വം വഹിച്ച അത്താഴവിരുന്നില്‍ ചീഫ് ജസ്റ്റിസും, ആക്ടിംഗ് പ്രതിരോധ മന്ത്രിയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നൈജീരിയന്‍ വിശിഷ്ട വ്യക്തികളുമായി പ്രതിരോധ മന്ത്രി സംവദിച്ചു. നൈജീരിയന്‍ പ്രസിഡന്റ് ബോല ടിനുബുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ അബുജയില്‍ എത്തിയതായിരുന്നു രാജ്നാഥ് സിംഗ്. 50,000ത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്ന രാജ്യമാണ് നൈജീരിയ. നൈജീരിയയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നാണ് ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള/ഇന്ത്യക്കാര്‍ നടത്തുന്ന കമ്പനികളും ബിസിനസ്സുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: