ന്യൂയോര്‍ക്ക്; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം കേള്‍ക്കാന്‍ ന്യൂയോര്‍ക്കില്‍ 2.5 ലക്ഷം അമേരിക്കന്‍ സഞ്ചാരികള്‍ എത്തുമെന്ന് സംഘാടകര്‍!!!. ജൂണ്‍ 9, 10, 11 തീയതികളില്‍ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ നടക്കുന്ന ലോകകേരളസഭ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പിണറായി എത്തുന്നത്. ടൈംസ് സ്ക്വയറില്‍ 11ന് വൈകിട്ട് 6 ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ രണ്ടരലക്ഷം അമേരിക്കക്കാര്‍ ശ്രോതാക്കളായി ഉണ്ടാകുമെന്നാണ് സംഘാടകര്‍ ഇറക്കിയ ബ്രോഷറില്‍ പറയുന്നത്. 1000 പ്രതിനിധികള്‍ക്കു പുറമെയാണ് ഇത്.
ലോക കേരള സഭ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് പ്രതിനിധികളാകാന്‍ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സര്‍ക്കാറിന്റെ ഔദ്യോഗിക അറിയിപ്പില്‍ ഇരുനൂറ്റിയമ്പതോളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു പറഞ്ഞിരുന്നത്. മെയ് 14 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി വരെ 43 പേരുമാത്രമാണ് പേര് രജിസ്ട്രര്‍ ചെയ്തത്. അപ്പോളാണ് ആയിരം പേര് പ്രതിനിധികള്‍ പങ്കെടുക്കുമെന്ന അമേരിക്കയിലെ സംഘ്ടാകരുടെ അവകാശവാദം. അതിനു പുറമെയാണ് പിണറായിയുടെ പ്രസംഗം കേള്്ക്കാന് കാല്‍ലക്ഷം പേരെത്തും എന്നത്.
ടൈംസ് സ്ക്വയര്‍ 2000 ഡോളര്‍ കൊടുത്താല്‍ ആര്‍ക്കും ഒരുമേശയും നാലു കസേരയും ഇട്ട് പരിപാടി നടത്താന്‍ അനുമതി കിട്ടു. അപ്രകാരം നാലു മണിക്കൂര്‍ നേരത്തേക്ക് മുഖ്യമന്ത്രിയുടെ പരിപാടിക്ക് ബുക്ക് ചെയ്തിട്ടുണ്ട്.
സംഘാടകരല്ലാതെ അവിടെ നടക്കുന്ന പരിപാടികള്‍ സാധാരണ ആരും ശ്രദ്ധിക്കാറേയില്ല. അപ്പോളാണ് ടൈംസ് സ്ക്വയറില്‍ 5 ലക്ഷത്തോളം പേര് എത്തുമെന്നും അതില്‍ പകുതിപേര് പിണറായിയുടെ പ്രസംഗം കേള്‍ക്കുമെന്നുമുള്ള സംഘാടകരുടെ അവകാശവാദം.
മഹാ തള്ളല്‍ കേട്ട് അമ്പരന്നിരിക്കുകയാണ് അമേരിക്കയിലെ പ്രവാസി മലയാളികള്‍. ‘അതിനിവിടെ കുടുംബശ്രീ ഇല്ലല്ലോ’ തുടങ്ങി രസകരമായ ട്രോളുകളാണ് പ്രചരിക്കുന്നത്.
പിണറായിക്കും സംഘത്തിനും അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നല്‍കില്ലന്നു കരുതിയുള്ള വെറും തള്ളലായിരുന്നുവെന്നും ഇനി എന്തു ചെയ്യും എന്നും ചോദിക്കുന്നവരുമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും യുഎസ്, ക്യൂബ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി. ജൂണ്‍ 8 മുതല്‍ 18 വരെയാണ് സന്ദര്‍ശനം. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ലോക കേരള സഭയുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് എത്തുന്നത്. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ.രാമചന്ദ്രന്, ചീഫ് സെക്രട്ടറി വി.പി.ജോയ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.എബ്രഹാം എന്നിവരും വിവിധ ഐഎഎസ് ഉദ്യോഗസ്ഥരും യാത്രയില്‍ അനുഗമിക്കുന്നുണ്ട്.
ക്യൂബ സന്ദര്‍ശനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന്, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: