കാസര്‍കോട്: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് പരീക്ഷകളില്‍ മിന്നുന്ന വിജയമാണ് ജില്ല നേടിയതെങ്കിലും ഇത്തവണയും വിദ്യാര്‍ഥികളുടെ തുടര്‍പഠനകാര്യത്തില്‍ ആശങ്ക. ജില്ലയില്‍ ഇത്തവണ 19,466 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി വിജയിച്ചു, പ്ലസ്വണ്, വിഎച്ച്എസ്ഇ, പോളിടെക്നിക്, ഐടിഐ, കഴിഞ്ഞ വര്‍ഷം അനുവദിച്ച ഒരു താല്കാലിക ബാച്ച് അടക്കം ജില്ലയില്‍ ആകെ 15,985 സീറ്റുകളാണുള്ളത്. അര്‍ഹതയുണ്ടായിട്ടും 3,481 വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഉപരിപഠനത്തിന് ജില്ലയില്‍ സീറ്റ് ലഭിക്കില്ല. മതിയായ ബാച്ചുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ നിശ്ചിത ശതമാനം സീറ്റ് വര്‍ധിപ്പിച്ച് നടത്തുന്ന ശ്രമം പ്രശ്നത്തിനുള്ള പരിഹാരമല്ല. 2013 ലെ പ്രഫ.പി.ഒ.ജെ ലബ്ബ കമ്മറ്റി ശിപാര്‍ശ പ്രകാരം ഒരു ക്ലാസ്സ് മുറിയില്‍ ശരാശരി 40 വിദ്യാര്‍ത്ഥികളാണുണ്ടാവേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ 10 സീറ്റ് വര്‍ദ്ധിപ്പിച്ച് 50 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നതാണ് നിലവില്‍ തന്നെ ഒരു ബാച്ച്. ഇപ്പോള്‍ സീറ്റ് അപര്യാപ്തത പരിഹരിക്കുന്നതിന്റെ ഭാഗമായി 30ശതമാനം സീറ്റ് വര്‍ദ്ധനവ് വരുത്തുന്നതിലൂടെ 65 മുതല്‍ 70വരെ വിദ്യാര്‍ത്ഥികള്‍ ഒരു ക്ലാസ്സില്‍ വരും. അവര്‍ ഞെരുങ്ങിയിരുന്ന് എങ്ങിനെ പഠിക്കും. ഇത് അശാസ്ത്രീയവും വിദ്യാര്‍ത്ഥികളോട് ചെയ്യുന്ന അനീതിയുമാണ്.
മലബാറില്‍ മാത്രമാണ് ഈ അവസ്ഥ. തെക്കന്‍ കേരളത്തില്‍ 25 മുതല്‍ 30 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഒരു ക്ലാസ്സ് മുറിയിലുള്ളത്.സീറ്റ് വര്‍ധനവിലൂടെ പ്രശ്നം പരിഹരിക്കാനാവില്ല പുതിയ ബാച്ചുകള്‍ അനുവദിക്കുകയാണ് വേണ്ടത്. അതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഹൈസ്കൂളുകളും ഹയര്സെക്കന്ഡറിയായി ഉയര്‍ത്തണം. നിലവിലുള്ള മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സകൂളുകളിലും സയന്‍സ് ബാച്ചുകള്‍ അനുവദിക്കണം. മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശ മേഖലകളില്‍ ജീവ ശാസ്ത്രം ഉള്‍പ്പടെയുള്ള സയന്‍സ് ബാച്ച് ഒരു സ്കൂളില്‍ മാത്രമാണുള്ളത്. കുമ്പള ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 60 സീറ്റുകളിലേക്ക് ആയിരത്തോളം അപേക്ഷകരാണ് എത്തുന്നത്. മറ്റു മണ്ഡലങ്ങളില്‍ 17 മുതല്‍ 20 സയന്‍സ് ബാച്ചുകളുള്ളപ്പോള്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 9 ബാച്ചുകള്‍ മാത്രമാണുള്ളത്. മഞ്ചേശ്വരത്തെ തീരദേശത്തെ വിദ്യാര്‍ത്ഥികള്‍ സയന്‍സ് പഠിക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതാണോ എന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണമെന്നാണ് വിദ്യര്‍ത്ഥി സംഘടനകള്‍ ചോദിക്കുന്നത്. അതുപോലെ സ്കൂളുകളില്‍ കെട്ടിടങ്ങള്‍ ലാബുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തണമെന്ന ആവശ്യവും ഉയര്‍ന്ന് വന്നിട്ടുണ്ട്. ജില്ലയില്‍നിന്ന് കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പാസായ 3360 കുട്ടികള്‍ക്ക് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹര്‍സെക്കന്‍ഡറി സീറ്റില്ലാത്തതിന്റെ പേരില്‍ തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ പലര്‍ക്കും പഠനം നിര്‍ത്തേണ്ടിവന്നു. കഴിഞ്ഞ തവണ 19658 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ 1639 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് നേടിയവരായിരുന്നു. ഇത്തവണ 19,466 പേര് ഉപരി പഠനത്തിന് യോഗ്യത നേടി. 2,667 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.കഴിഞ്ഞ തവണത്തേക്കാള്‍ 1028 പേര് കൂടുതലായി മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയിട്ടുണ്ട്. കാസര്‍കോടിന്റെ വടക്കേയറ്റത്തെ മഞ്ചേശ്വരം മണ്ഡലത്തില്‍ മാത്രം 1,800 ലധികം കുട്ടികളാണ് പുറത്തായത്. ഹയര്‍സെന്‍ഡറി പഠനസൗകര്യമുള്ളത് ചുരുക്കം സ്കൂളുകളില്‍ മാത്രമാണ്. 64 ശതമാനം സ്കൂളുകളിലും സയന്‍സ് ബാച്ചില്ല. സയന്‍സ് വിഷയം എടുത്തു പഠിക്കാന്‍ സീറ്റില്ലാതെ ജില്ലയിലെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുകയാണ്.മഞ്ചേശ്വരം മണ്ഡലത്തില്‍ ആകെയുള്ള 60 സീറ്റുകള്‍ക്ക് 4000 വിദ്യാര്‍ഥികളാണ് കഴിഞ്ഞ തവണ അപേക്ഷിച്ചത്. കാസര്‍കോടിന്റെയും മഞ്ചേശ്വരത്തിന്റെയും ഇടയിലുള്ള 35 കിലോമീറ്ററിനുള്ളില്‍ തീരദേശപ്രദേശത്ത് ജീവശാസ്ത്രമെടുത്ത് പഠിക്കാന്‍ ഒരു സ്കൂള്‍ മാത്രമാണുള്ളത്. മാത്രമല്ല കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ഒരു പോളിടെക്നിക് കോളേജ് പോലുമില്ല. ഉപരി പഠനത്തിന് അര്‍ഹത നേടിയിട്ടും മഞ്ചേശ്വരം 1800, കാസര്‍കോട് 1131, ഉദുമ 647, കാഞ്ഞങ്ങാട് 400, മാണ്സീറ്റ് ലഭിക്കാതെ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: