മുംബയ് : ബാന്ദ്ര-വെര്‍സോവ കടല്‍പ്പാലത്തിന് വീര്‍ സവര്‍ക്കര്‍ സേതു എന്ന പേര് നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ.
വീര്‍ സവര്‍ക്കറുടെ 140-ാം ജന്മവാര്ഷിക ദിനത്തില്‍ സ്മരണാഞ്ജലി അര്‍പ്പിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഷിന്‍ഡെ ഇതറിയിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരം വീര്‍ സവര്‍ക്കറുടെ ജന്മവാര്ഷിക ദിനത്തില്‍ ഉദ്ഘാടനം ചെയ്തത് രാജ്യത്തെ ജനങ്ങള്‍ക്ക് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരം ഈ ദിനത്തില്‍ ഉദ്ഘാടനം ചെയ്തു. ഓരോ മറാഠിക്കും അഭിമാനകരമാണ് ഇത്. എന്നാല്‍ ചിലര്‍ പരിപാടി ബഹിഷ്കരിക്കാന്‍ ശ്രമിച്ചുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
പ്രതിമാസ റേഡിയോ പരിപാടിയായ. മന് കി ബാത്തില്‍ വീര്‍ സവര്‍ക്കറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. വീര്‍ സവര്‍ക്കറുടെ ത്യാഗവും ധൈര്യവുമായി ബന്ധപ്പെട്ട കഥകള്‍ ഇന്നും ഇന്ത്യക്കാരെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ മാത്രമല്ല, സാമൂഹിക സമത്വത്തിനും സാമൂഹിക നീതിയ്ക്കും വേണ്ടി വീര്‍ സവര്‍ക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: