ബംഗളുരു : കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിസഭയിലെ 32 മന്ത്രിമാരില്‍ 24 പേര്‍ക്കുമെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും എല്ലാവരും തങ്ങളുടെ സ്വത്തും ബാധ്യതകളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും ജനാധിപത്യ പരിഷ്‌കരണത്തിനുളള സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രിമാരില്‍ 31 പേരും കോടീശ്വരന്മാരാണ്. ശരാശരി ആസ്തി 119.06 കോടി രൂപ. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് 1,413.80 കോടി രൂപയുടെ ആസ്തിയാണുളളത്. മുധോള്‍ (എസ്സി) മണ്ഡലത്തില്‍ നിന്നുള്ള മന്ത്രി തിമ്മപൂര്‍ രാമപ്പ ബാലപ്പയ്‌ക്കാണ് ഏറ്റവും കുറവ് ആസ്തിയുള്ളത്.58.56 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
മന്ത്രിമാരില്‍ ബെല്‍ഗാം നിയോജക മണ്ഡലത്തില്‍ നിന്നുള്ള ലക്ഷ്മി ആര്‍. ഹെബ്ബാള്‍ക്കര്‍ മാത്രമാണ് വനിത. ഇവര്‍ 13 കോടിയിലധികം രൂപയുടെ ആസ്തിയും അഞ്ച് കോടിയിലധികം രൂപയുടെ ബാധ്യതയും വെളിപ്പെടുത്തിയിട്ടുണ്ട്.
ആറ് മന്ത്രിമാര്‍ക്ക് എട്ടാം ക്ലാസിനും 12-ാം ക്ലാസിനുമിടയിലാണ് വിദ്യാഭ്യാസം. ഇരുപത്തി നാല് മന്ത്രിമാര്‍ ബിരുദവും അതിനുമുകളിലും വിദ്യാഭ്യാസ യോഗ്യതയും രണ്ട് മന്ത്രിമാര്‍ ഡിപ്ലോമയും ഉള്ളവരാണ്.
പതിനെട്ട് മന്ത്രിമാരുടെ പ്രായം 41 നും 60 നും ഇടയിലാണ്. പ്രായം 61 നും 80 നും ഇടയിലുളള പതിനാല് മന്ത്രിമാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: