തിരുവനന്തപുരം: വ്യാജ ആർമി റിക്രൂട്ട്മെന്റ് ഏജന്റ് പിടിയിൽ. കൊച്ചി സ്വദേശി സന്തോഷ് കുമാർ നായരാണ് അറസ്റ്റിലായത്. ഇന്ത്യൻ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥനാണെന്ന് കബളിപ്പിച്ചാണ് ഇയാൾ റിക്രൂട്ട്‌മെന്റിൽ ഏർപ്പെട്ടിരുന്നത്.
മിലിട്ടറി ഇന്റലിജൻസ് സതേൺ കമാൻഡും പാങ്ങോട് മിലിട്ടറി സ്‌റ്റേഷനും തിരുവനന്തപുരത്തെ കേരള സ്‌പെഷ്യൽ ബ്രാഞ്ചും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് വ്യാജ ആർമി റിക്രൂട്ട്മെന്റ് ഏജന്റ് പിടിയിലായത്. കേരളത്തിലെ തൊഴിൽരഹിതരായ പതിനഞ്ചോളം യുവാക്കളിൽ നിന്ന് ഏകദേശം 3 ലക്ഷം രൂപ വീതം സന്തോഷ് കുമാർ നായർ കൈപ്പറ്റിയെന്നാണ് റിപ്പോർട്ട്.
ഐപിസി 1860 സെക്ഷൻ 420 പ്രകാരം ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: