കൊച്ചി: കേരളം കൂടുതല്‍ വായ്പയെടുക്കുന്നത് കെ.വി. തോമസിന് ഓണറേറിയം നല്കാനാണോയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഇത്രയും നാളും സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് വിശദീകരിച്ചു നടന്ന ധനമന്ത്രി കേരളം കടക്കെണിയില്‍ ആണെങ്കില്‍ അത് ജനങ്ങളോട് തുറന്ന് പറയണം എന്നും വി. മുരളീധരന് കൊച്ചിയില്‍ പറഞ്ഞു.
കേരളത്തിന് അര്‍ഹമായത് കേന്ദ്രം നല്‍കുന്നുണ്ട്. ശ്രീലങ്കയിലെ പോലെയുള്ള സാഹചര്യത്തിലേക്ക് കേരളത്തെ തള്ളി വിടാനുള്ള നീക്കത്തിന് കേന്ദ്രത്തിന്റെ അനുമതി കിട്ടില്ല എന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. കാട്ടാനയും കാട്ടുപോത്തും ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് കാണുന്നത്. വന്യമൃഗങ്ങളെ നേരിടുന്നതിന് കേന്ദ്രം കോടികളുടെ സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് പൂര്‍ണമായി സംസ്ഥാനം ഉപയോഗിച്ചില്ലെന്നും വി. മുരളീധരന് കുറ്റപ്പെടുത്തി.
ക്ഷേമ പെന്ഷന് മുടങ്ങുന്നതിന് കേന്ദ്രത്തെ പഴി പറയുന്നതില്‍ അര്‍ത്ഥമില്ല. സാമ്പത്തിക പ്രതിസന്ധി വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്ത് വിശദീകരിക്കാതെ കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകട്ടെ എന്നും വി. മുരളീധരന് പ്രതികരിച്ചു. നിതി ആയോഗ് മുഖ്യമന്ത്രി ബഹിഷ്കരിച്ചത് നാം കണ്ടത് ആണെന്നും യോഗത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് നേരിട്ട് സഹായം ആവശ്യപ്പെടാമായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: