ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് അധികാരം കൈമാറുന്നതിന്റെ പ്രതീകമായി മൗണ്ട് ബാറ്റന് പ്രഭു നെഹ്രുവിന് നല്കിയ ചെങ്കോല്‍ പിന്നീട് നെഹ്രുവിന് ആരോ കൊടുത്ത ഊന്നുവടി എന്ന് അടയാളപ്പെടുത്തി നെഹ്രുവിന്റെ പേരിലുള്ള മ്യൂസിയത്തില്‍ വെച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു. നെഹ്രുവിന്റെ പേരിലുള്ള നെഹ്രു സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷ സോണിയ ഗാന്ധിയാണ്. ഈ ട്രസ്റ്റാണ് നെഹ്രുവിന്റെ വസതിയായ പ്രയാഗ് രാജിലുള്ള ആനന്ദഭവനെ മ്യൂസിയമാക്കി കൊണ്ടുനടക്കുന്നത്.
മഹേഷ് ജെത് മലാനിയുടെ ട്വീറ്റ്:
ഇത്രയും അമൂല്യമായ ഒരു പ്രതീകത്തെ കുറ്റകരമായ രീതിയില്‍ ദുരുപയോഗം ചെയ്തത് മറയ്ക്കാന്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ശ്രമിക്കുകയാണെന്ന് ബിജെപി എംപിയും സീനിയര്‍ അഭിഭാഷകനുമായ മഹേഷ് ജത് മലാനി ആരോപിച്ചു. പ്രയാഗ് രാജിലുള്ള നെഹ്രുവിന്റെ വസതിയായ ആനന്ദ ഭവന് മ്യൂസിയത്തിലാണ് നെഹ്രുവിന് സമ്മാനിച്ച വോക്കിംഗ് സ്റ്റിക്ക് എന്ന പേരില്‍ അഞ്ചടി നീളമുള്ള ചെങ്കോല്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.
“അധികാരക്കൈമാറ്റത്തിന്റെ പ്രതീകമാണ് ചെങ്കോല്‍ എന്ന വിശദീകരണം ബിജെപി സൃഷ്ടിച്ച കള്ളക്കഥയാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍. അമൂല്യമായ ഒരു പ്രതീകത്തെ കുറ്റകരമായ അനാസ്ഥയോടെ കൈകാര്യം ചെയ്തതിനെ മറയ്ക്കാനാണ് കോണ്‍ഗ്രസ് ബിജെപിയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്.”- മഹേഷ് ജെത് മലാനി ട്വീറ്റില്‍ പറഞ്ഞു.
ആനന്ദഭവനില്‍ ഊന്നുവടി എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ചെങ്കോല്‍ ഇപ്പോള്‍ നികുതി തര്‍ക്കത്തില്‍ കുടുങ്ങിയിരിക്കുകയാണെന്നും 4.35 കോടി രൂപ ഹൗസ് ടാക്സ് ഇതിന് നല്‍കണമെന്നും മഹേഷ് ജെത് മലാനി പറഞ്ഞു. കാരണം ആനന്ദ ഭവന് വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചതിനാലാണ് അതിന് ഹൗസ് ടാക്സ് ഏര്‍പ്പെടുത്തിയത്. അന്ന് മൗണ്ട് ബാറ്റന് നല്കിയ ചെങ്കോല്‍ ഇപ്പോള്‍ നെഹ്രു കുടുംബത്തിന്റെ സ്വത്തായി മാറിയിരിക്കുകയാണെന്നും ആനന്ദ ഭവന് ഗാന്ധി കുടുംബം നിയന്ത്രിക്കുന്ന സ്വകാര്യ ട്രസ്റ്റിന്റേതാണെന്നും മഹേഷ് ജെത് മലാനി കുറ്റപ്പെടുത്തുന്നു.
തമിഴ്നാട്ടിലെ ഒരു ജ്വല്ലറി ഉടമയാണ് ഇത് അന്ന് പണികഴിപ്പിച്ചത്. ഇത് പിന്നീട് മൗണ്ട് ബാറ്റന് പ്രഭു 1947 ആഗസ്ത് 14ന് അര്‍ധരാത്രി നെഹ്രുവിന് സമ്മാനിച്ചു. അധികാരം കൈമാറുന്നതിന്റെ പ്രതീകം എന്ന നിലയിലായിരുന്നു ഈ ചെങ്കോല്‍ കൈമാറ്റം. പണ്ട് ചോളരാജവംശത്തിലെ ഒരു പുതിയ രാജാവ് സിംഹാസനത്തില്‍ ഏറുമ്പോള്‍ ചെങ്കോല്‍ കൈമാറുന്ന പാരമ്പര്യമുണ്ടായിരുന്നു. ഈ ചെങ്കോലാണ് നെഹ്രുവിന് ആരോ കൊടുത്ത ഊന്നുവടി എന്ന പേരില്‍ ആനന്ദ ഭവന് മ്യൂസിയത്തില്‍ നെഹ്രു കുടുംബം പ്രദര്‍ശിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: